---
title: "#accident | മരിച്ചത് നരിപ്പറ്റ സ്വദേശി; കക്കട്ടിൽ സ്കൂട്ടർ യാത്രക്കാരൻ ടൂറിസ്റ്റ് ബസ് ഇടിച്ച് തൽഷണം മരിച്ചു"
english_title: "#accident #scooter #passenger #died #instantly #after #being #hit #tourist #bus #Kakattil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243994/accident-scooter-passenger-died-instantly-after-being-hit-tourist-bus-kakattil"
published_at: "2024-10-20T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6714f0604873d_accisdent.jpg"
keywords: []
---

# #accident | മരിച്ചത് നരിപ്പറ്റ സ്വദേശി; കക്കട്ടിൽ സ്കൂട്ടർ യാത്രക്കാരൻ ടൂറിസ്റ്റ് ബസ് ഇടിച്ച് തൽഷണം മരിച്ചു

> **Lead Summary:** **നാദാപുരം : **കുറ്റ്യാടി - നാദാപുരം സംസ്ഥാന പാതയിൽ അല്പസമയം മുമ്പ് ദാരുണമായ ദുരന്തം. സ്കൂട്ടർ യാത്രക്കാരൻ ടൂറിസ്റ്റ് ബസ് ഇടിച്ച് തൽഷണം മരിച്ചു.

## Article Content

**നാദാപുരം : **കുറ്റ്യാടി - നാദാപുരം സംസ്ഥാന പാതയിൽ അല്പസമയം മുമ്പ് ദാരുണമായ ദുരന്തം. സ്കൂട്ടർ യാത്രക്കാരൻ ടൂറിസ്റ്റ് ബസ് ഇടിച്ച് തൽഷണം മരിച്ചു.

നരിപ്പറ്റ നീർവേലി ക്ഷേത്രത്തിനടുത്തെ കക്കാട്ട് മീത്തൽ രാജേഷ്( 46 ) ആണ് അപകടത്തിൽ മരിച്ചത് . ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. 

അമിത വേഗത്തിൽ പാഞ്ഞെത്തിയ ടൂറിസ്റ്റ് ബസ്സിന്റെ കാറ്റിൽ രാജേഷ് ഓടിച്ച സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടുപോവുകയായിരുന്നു.

നിയന്ത്രണം വിട്ട സ്കൂട്ടറിലേക്ക് ബസ് ഇടിക്കുകയും , ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ച് രാജേഷ് ബസ്സിൻ്റെ ചക്രത്തിനടിയിൽപ്പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു.

മികച്ച പാചകക്കാരൻ കൂടിയായായ രാജേഷ് പെയിൻ്റിംഗ് തൊഴിലാളിയാണ്. മൃതദേഹം കുറ്റ്യാടി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243994/accident-scooter-passenger-died-instantly-after-being-hit-tourist-bus-kakattil)