---
title: " #arrest | അനധികൃത മദ്യവിൽപന നടത്തിയ വാണിമേൽ സ്വദേശി എക്സൈസ് പിടിയിൽ"
english_title: "#native #Vanimeel #sold #illegal #liquor #arrested #Excise"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244093/native-vanimeel-sold-illegal-liquor-arrested-excise"
published_at: "2024-10-21T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6715ecbb76d20_EXICE.jpg"
keywords: []
---

#  #arrest | അനധികൃത മദ്യവിൽപന നടത്തിയ വാണിമേൽ സ്വദേശി എക്സൈസ് പിടിയിൽ

> **Lead Summary:** **നാദാപുരം: **അനധികൃത മദ്യവിൽപന നടത്തിയ കുറ്റത്തിന് യുവാവ് എക്സൈസ് പിടിയിൽ. നാദാപുരം വാണിമേൽ സ്വദേശി മഞ്ചാന്തറ അരയാൻകണ്ടി വീട്ടിൽ ജിജിലേഷിനെയാണ് വടകര എക്സൈസ് സർക്കിൾ പാർട്ടി അറസ്റ്റ് ചെയ്തത്.

## Article Content

**നാദാപുരം: **അനധികൃത മദ്യവിൽപന നടത്തിയ കുറ്റത്തിന് യുവാവ് എക്സൈസ് പിടിയിൽ. നാദാപുരം വാണിമേൽ സ്വദേശി മഞ്ചാന്തറ അരയാൻകണ്ടി വീട്ടിൽ ജിജിലേഷിനെയാണ് വടകര എക്സൈസ് സർക്കിൾ പാർട്ടി അറസ്റ്റ് ചെയ്തത്.

കൈനാട്ടിയിൽ കെഎൽ 42 കെ.7685 ടാറ്റ ഓട്ടോ ടാക്‌സി വാഹനത്തിൽ മദ്യ വില്പന നടത്തിയതിനാണ് ഇയാളെ പിടികൂടിയത്.

രണ്ടര ലിറ്റർ ബിവറേജ് മദ്യവും വാഹനവും കസ്റ്റഡിയിൽ എടുത്തു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാമചന്ദ്രൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഷൈജു, സിവിൽ എക്സൈസ് ഓഫീസർ ജിജു എന്നിവർ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244093/native-vanimeel-sold-illegal-liquor-arrested-excise)