---
title: "#PratibhaSangamam | പ്രതിഭാ സംഗമം; നാദാപുരം ഗവ. യു.പി സ്‌കൂളിൽ ഉപഹാരസമർപ്പണവും അനുമോദന യോഗവും സംഘടിപ്പിച്ചു "
english_title: "#Pratibha #Sangamam #Nadapuram #Govt #prize #distribution #felicitation #meeting #organized #UP #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244131/pratibha-sangamam-nadapuram-govt-prize-distribution-felicitation-meeting-organized-up-school"
published_at: "2024-10-21T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67160c8219ff6_up_school_nadapuram.jpg"
keywords: []
---

# #PratibhaSangamam | പ്രതിഭാ സംഗമം; നാദാപുരം ഗവ. യു.പി സ്‌കൂളിൽ ഉപഹാരസമർപ്പണവും അനുമോദന യോഗവും സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: **ഗവ. യു.പി സ്കൂളിൽ നിന്നും വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ഉപഹാരസമർപ്പണവും ഫ്ലവേഴ്‌സ് ‌ചാനൽ ടോപ്സിംഗറും വിദ്യാലയത്തിലെ വിദ്യാർത്ഥിയുമായ ദേവദർശിനുള്ള അനുമോദന യോഗവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **ഗവ. യു.പി സ്കൂളിൽ നിന്നും വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ഉപഹാരസമർപ്പണവും ഫ്ലവേഴ്‌സ് ‌ചാനൽ ടോപ്സിംഗറും വിദ്യാലയത്തിലെ വിദ്യാർത്ഥിയുമായ ദേവദർശിനുള്ള അനുമോദന യോഗവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ കണക്കൽ അബ്ബാസ് അധ്യക്ഷനായി. ഹെഡ്‌മാസ്റ്റർ കെ.കെ രമേശൻ സ്വാഗതം പറഞ്ഞു.

വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.സി സുബൈർ, പി.ടി.എ പ്രസിഡൻ്റ് പി.കെ ഖാലിദ്, എസ്.എം.സി ചെയർമാൻ വി.കെ സലീം, ടി.ബാബു, ടി.വി അഹമ്മദ്, ഇ.ബഷീർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244131/pratibha-sangamam-nadapuram-govt-prize-distribution-felicitation-meeting-organized-up-school)