---
title: " #wildboar | മാഹിപള്ളിയിൽ നിന്നു തിരിച്ചു വരുന്നതിനിടയിൽ കാട്ടുപന്നിയുടെ ആക്രമണം; നാല് പേർക്ക് പരിക്ക് "
english_title: "#While #coming #back #Mahipally #attacked #wild boar; Four members of a family were injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244197/while-coming-back-mahipally-attacked-wild-boar-four-members-of-a-family-were-injured"
published_at: "2024-10-21T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6716499b51b26_wild_boar.jpg"
keywords: []
---

#  #wildboar | മാഹിപള്ളിയിൽ നിന്നു തിരിച്ചു വരുന്നതിനിടയിൽ കാട്ടുപന്നിയുടെ ആക്രമണം; നാല് പേർക്ക് പരിക്ക് 

> **Lead Summary:** **നാദാപുരം: **തുരുത്തി കായപ്പനച്ചി റോഡിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്.

## Article Content

**നാദാപുരം: **തുരുത്തി കായപ്പനച്ചി റോഡിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്.

കച്ചേരി കുണ്ടുവയൽ താഴക്കുനി റിനീഷ്, ഭാര്യ സൗമ്യ, മക്കളായ അൻസിക, അജൽ എന്നിവർക്കാണ് പരിക്കേറ്റത്.

രാത്രി മാഹിപള്ളിയിൽ നിന്നു തിരിച്ചു വരുന്നതിനിടയിൽ സ്‌കൂട്ടറിൽ പന്നിയിടിക്കുകയായിരുന്നു. ചൊക്ലിയിലും പിന്നീട് തലശേരിയിലെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് കാട്ടുപന്നി ഒട്ടേറെ കൃഷിയിടങ്ങളും കാർഷിക വിളകളും നശിപ്പിച്ചിരുന്നു.

പന്നികളെ വെടിവെച്ച് കൊല്ലാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244197/while-coming-back-mahipally-attacked-wild-boar-four-members-of-a-family-were-injured)