---
title: "#SDPI | പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ വാഹന ജാഥ സംഘടിപ്പിക്കും"
english_title: "#Pinarayi #police #organize #SDPI #vehicle #march #against #RSS #alliance"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244228/pinarayi-police-organize-sdpi-vehicle-march-against-rss-alliance"
published_at: "2024-10-21T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671667a751f76_sdpi.jpg"
keywords: []
---

# #SDPI | പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ വാഹന ജാഥ സംഘടിപ്പിക്കും

> **Lead Summary:** **നാദാപുരം: **സംസ്ഥാനത്തിന്റെ സൽ പേരിന് കളങ്കം വരുത്താനും മാനവിക ഐക്യവും സാഹോദര്യവും തകർക്കാനും ലക്ഷ്യം വെച്ച് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആർഎസ്എസും ചേർന്ന് നടത്തുന്ന ഹീന ശ്രമങ്ങൾക്ക് നേരെ മൗനം അവലംബിക്കുന്ന പിണറായി സർക്കാർ നിലപാടിനെതിരെ എസ്ഡിപിഐ നടത്തുന്ന കാംപയിന്റെ ഭാഗമായി നാദാപുരം മണ്ഡലം കമ്മിറ്റി വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു

## Article Content

**നാദാപുരം: **സംസ്ഥാനത്തിന്റെ സൽ പേരിന് കളങ്കം വരുത്താനും മാനവിക ഐക്യവും സാഹോദര്യവും തകർക്കാനും ലക്ഷ്യം വെച്ച് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആർഎസ്എസും ചേർന്ന് നടത്തുന്ന ഹീന ശ്രമങ്ങൾക്ക് നേരെ മൗനം അവലംബിക്കുന്ന പിണറായി സർക്കാർ നിലപാടിനെതിരെ എസ്ഡിപിഐ നടത്തുന്ന കാംപയിന്റെ ഭാഗമായി നാദാപുരം മണ്ഡലം കമ്മിറ്റി വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു

മണ്ഡലം പ്രസിഡണ്ട് കെ കെ നാസർ മാസ്റ്റർ നയിക്കുന്ന വാഹനജാഥ ഒക്ടോബർ 22ന് 3 മണിക്ക് മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് വെച്ച് ജില്ലാ കമ്മിറ്റി അംഗം ബാലൻ നടുവണ്ണൂർ പതാക കൈമാറി ഉദ്ഘാടനം ചെയ്യും.

നാലുദിവസം നീണ്ടുനിൽക്കുന്ന ജാഥ വിവിധ പഞ്ചായത്തുകളിലെ സ്വീകരണങ്ങൾക്ക് ശേഷം ഒക്ടോബർ 25ന് വൈകുന്നേരം അഞ്ചിന് ജന ജാഗ്രത റാലിയോടെ നാദാപുരത്ത് സമാപിക്കും.

റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുൽഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

ജില്ലാ ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി, ജില്ലാ വൈസ് പ്രസിഡൻറ് കെ അബ്ദുൽ ജലീൽ സഖാഫി, കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് നവാസ് കല്ലേരി തുടങ്ങിയവർ സംബന്ധിക്കും.

വാർത്താ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയംഗം അഡ്വ. ഇ. കെ മുഹമ്മദലി ,വൈസ് പ്രസിഡണ്ട് ഇബ്രാഹിം എംടികെ, മണ്ഡലം സെക്രട്ടറി ജെ പി അബൂബക്കർ മാസ്റ്റർ ജോയിൻറ് സെക്രട്ടറി മുക്താർഎൻ, മണ്ഡലം കമ്മിറ്റി അംഗം ഉമർ കല്ലോളി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244228/pinarayi-police-organize-sdpi-vehicle-march-against-rss-alliance)