---
title: "#Protest | പരാക്രമം മാവിനോടും; ഷുക്കൂർ സ്മരണ മാവ് വെട്ടി മാറ്റിയതിൽ പ്രതിഷേധം"
english_title: "#Protest #over #cutting #Shukur #memorial #Mangotree"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244247/protest-over-cutting-shukur-memorial-mangotree"
published_at: "2024-10-21T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6716787162890_protest.jpg"
keywords: []
---

# #Protest | പരാക്രമം മാവിനോടും; ഷുക്കൂർ സ്മരണ മാവ് വെട്ടി മാറ്റിയതിൽ പ്രതിഷേധം

> **Lead Summary:** **നാദാപുരം: **കണ്ണൂരിൽ അരും കൊല ചെയ്‌ത മുസ്ലിം ലീഗ് പ്രവർത്തകൻ ഷുക്കൂറിന്റെ സ്മരണക്ക് നാദാപുരം കസ്തൂരിക്കുളത്ത് ശാഖ എം എസ് എഫ് വർഷങ്ങൾക്ക് മുമ്പ് നട്ട് വളർത്തിയ മാവ് ഇരുട്ടിൻ മറവിൽ വെട്ടി മാറ്റി.

## Article Content

**നാദാപുരം: **കണ്ണൂരിൽ അരും കൊല ചെയ്‌ത മുസ്ലിം ലീഗ് പ്രവർത്തകൻ ഷുക്കൂറിന്റെ സ്മരണക്ക് നാദാപുരം കസ്തൂരിക്കുളത്ത് ശാഖ എം എസ് എഫ് വർഷങ്ങൾക്ക് മുമ്പ് നട്ട് വളർത്തിയ മാവ് ഇരുട്ടിൻ മറവിൽ വെട്ടി മാറ്റി.

ഇന്നലെ രാത്രിയാണ് സംഭവം. പൊതു സ്ഥലത്ത് ശാഖ യൂത്ത് നട്ട് വളർത്തി പരിപാലിച്ച് പോരുന്ന മാവാണ് വെട്ടി മാറ്റിയത്.

ഇതിൽ പ്രതിഷേധിച്ച് കസ്തൂരിക്കുളം ശാഖ യൂത്ത് ലീഗ് ടൗണിൽ പ്രകടനം നടത്തി.

ശേഷം നടന്ന പ്രതിഷേധ സംഗമം മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇ ഹാരിസ് ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് നജീബ് കസ്തൂരിക്കുളം, സി എച്ച് സിനാൻ, ഇ മർവാൻ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244247/protest-over-cutting-shukur-memorial-mangotree)