---
title: " #watercooler | വാട്ടർ കൂളർ സമർപ്പണവും അനുമോദന ചടങ്ങും നടത്തി "
english_title: "#water #cooler #dedication #felicitation #ceremony #was #held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244257/water-cooler-dedication-felicitation-ceremony-was-held"
published_at: "2024-10-21T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67167ec66d118_water_cooler.jpg"
keywords: []
---

#  #watercooler | വാട്ടർ കൂളർ സമർപ്പണവും അനുമോദന ചടങ്ങും നടത്തി 

> **Lead Summary:** **നാദാപുരം: **മുടവന്തേരി എം എൽ പി സ്കൂളിന് പൂർവ്വ വിദ്യാർത്ഥികൾ നൽകിയ വാട്ടർ കൂളർ സമർപ്പണവും കായികമേള ശാസ്ത്രമേളയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കൽ ചടങ്ങും നടത്തി.

## Article Content

**നാദാപുരം: **മുടവന്തേരി എം എൽ പി സ്കൂളിന് പൂർവ്വ വിദ്യാർത്ഥികൾ നൽകിയ വാട്ടർ കൂളർ സമർപ്പണവും കായികമേള ശാസ്ത്രമേളയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കൽ ചടങ്ങും നടത്തി.

സ്കൂളിലെ1994-1998 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി വാട്സ്ആപ്പ് കൂട്ടായ്മയാണ് കൂളർ നൽകിയത്.

നാദാപുരം എ. ഇ. ഒ രാജീവ് പി പുതിയേടത്ത് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ റഷീദ് കാഞ്ഞിരക്കണ്ടിയിൽ അധ്യക്ഷതയും ഹെഡ് മാസ്റ്റർ സി. പി അഖിൽ സ്വാഗതവും പറഞ്ഞു.

പൂർവ്വ വിദ്യാർത്ഥികളായ ദർവേഷ്, നൗഷത്ത്, അഫ്സൽ ടി. കെ, അമ്മദ് നടക്കേന്റവിട, ഹമീദ് വി.വി, അഹമ്മദ് പാലാഞ്ചലിൽ, എ. എസ്.അഷ്റഫ്, മുഹമ്മദ് മുഹ്സിൻ എ കെ, അഞ്ജു പി, മൻസൂറ കെ, അശ്വനിമോൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244257/water-cooler-dedication-felicitation-ceremony-was-held)