---
title: "#AbidHussain | നവിരുദ്ധ സർക്കാറുകൾക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്ന് ആബിദ് ഹുസൈൻ തങ്ങൾ"
english_title: "#Abid #Hussain #said #that #public #conscience #should #awakened #against #hostile #governments"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244328/abid-hussain-said-that-public-conscience-should-awakened-against-hostile-governments"
published_at: "2024-10-22T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671736691ec13_audi.jpg"
keywords: []
---

# #AbidHussain | നവിരുദ്ധ സർക്കാറുകൾക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്ന് ആബിദ് ഹുസൈൻ തങ്ങൾ

> **Lead Summary:** **നാദാപുരം:[ **ജനവിരുദ്ധ നിലപാടുകളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര കേരള സർക്കാറുകൾക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ. സംസ്ഥാനത്തെ കട്ടുമുടിക്കുകയും സ്വൈര്യ ജീവിതം തകർത്ത് മുന്നോട്ടു പോകുകയും ചെയ്യുന്ന പിണറായി സർക്കാരിനെതിരായ ജനവികാരം അടുത്ത മാസം നടക്കുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപ തെരഞെടു പ്പുകളിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**നാദാപുരം:[ **ജനവിരുദ്ധ നിലപാടുകളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര കേരള സർക്കാറുകൾക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ. സംസ്ഥാനത്തെ കട്ടുമുടിക്കുകയും സ്വൈര്യ ജീവിതം തകർത്ത് മുന്നോട്ടു പോകുകയും ചെയ്യുന്ന പിണറായി സർക്കാരിനെതിരായ ജനവികാരം അടുത്ത മാസം നടക്കുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപ തെരഞെടു പ്പുകളിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാദാപുരം നിയോജക മണ്ഡലം മുസ്ലിംലീഗ്‌സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുക യായിരുന്നു തങ്ങൾ. മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. മൂസ മാസ്റ്റർ സ്വാഗതം പറഞ്ഞു.

ദേശീയ അസി. സെക്രട്ടറി സി.കെ. സുബൈർ, ജില്ലാ വൈസ് പ്രസിഡൻ്റ് അഹമ്മദ് പുന്നക്കൽ, സംസ്ഥാന കമ്മിറ്റി അംഗം സി.വി.എം വാണിമേൽ, മണ്ഡലം ഭാരവാഹികളായ എം.പി. സൂപ്പി, ടി.കെ.അമ്മത് മാസ്റ്റർ, വി.പി. കുഞ്ഞബ്‌ദുല്ല മാസ്റ്റർ, എം.പി. ജാഫർ മാസ്റ്റർ, ടി.എം.വി. ഹമീദ്,ബി.പി. മൂസ, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് എ ആമിന ടീച്ചർ,

ചന്ദ്രിക ഗവേണിംഗ് ബോഡി അംഗം നരിക്കോൾ ഹമീദ് ഹാജി, പോഷക സംഘടന ഭാരവാഹികളായ ഇ ഹാരിസ്, കെ.എം. ഹംസ, നസീർ വളയം,റാഷിഖ് ചങ്ങരംകുളം, വി. അബ്‌ദുൽ ജലീൽ, മുഹമ്മദ് പേരോട്,

വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ, നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം. കെ അഷ്റഫ് എന്നിവർ സംസാരിച്ചു.

ട്രഷറർ ടി.കെ. ഖാലിദ് മാസ്റ്റർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244328/abid-hussain-said-that-public-conscience-should-awakened-against-hostile-governments)