---
title: "#CPIM | സി.പി.ഐ എം അരൂർ ലോക്കൽ സമ്മേളനം തുടങ്ങി  "
english_title: " #CPIM #Arur #local #meeting #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244334/cpim-arur-local-meeting-started"
published_at: "2024-10-22T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67173904e85ee_loca.jpg"
keywords: []
---

# #CPIM | സി.പി.ഐ എം അരൂർ ലോക്കൽ സമ്മേളനം തുടങ്ങി  

> **Lead Summary:** **പെരുമുണ്ടച്ചേരി :[ **സി.പി.ഐ (എം) അരൂർ ലോക്കൽ സമ്മേളനം പെരുമുണ്ടച്ചേരിയിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ തുടക്കമായി.

## Article Content

**പെരുമുണ്ടച്ചേരി :[ **സി.പി.ഐ (എം) അരൂർ ലോക്കൽ സമ്മേളനം പെരുമുണ്ടച്ചേരിയിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ തുടക്കമായി.

മുതിർന്ന അംഗം പി.പി.കുമാരൻ പതാകയുയർത്തിയതോടെ ആരംഭിച്ചു. എ.പി.രഞ്ജിത്ത് സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം എം.ധനേഷും അനുശോചന പ്രമേയം സി.കെ.ഷിജിനും അവതരിപ്പിച്ചു.

സി.പി.നിധീഷ്, ഒ.രമേശൻ, അഡ്വ.വി.കെ.ജ്യോതി ലക്ഷ്മി എന്നിവർ പ്രസീഡിയവും അഡ്വ.മനോജ് അരൂർ

ടി. ശ്രീമേഷ്. വി.കെ.പ്രമോദ് എന്നിവർ പ്രമേയ കമ്മിറ്റിയായും പി.എൻ.പ്രശാന്ത്, സി.കെ.ഷിജിൻ,ദിലീപ് പെരുമുണ്ടച്ചേരി എന്നിവർ മിനുട്സ് കമ്മിറ്റിയായും പ്രവർത്തിക്കുന്നു.

സി.പി.ഐ (എം) ഏരിയാ സെക്രട്ടറി പി.പി. ചാത്തു സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.പി.കുഞ്ഞികൃഷ്ണൻ കൂടത്താങ്കണ്ടി സുരേഷ് മാസ്റ്റർ ഏരിയാ കമ്മിറ്റി അംഗങ്ങളായ എ മോഹൻ ദാസ്, കെ.കെ.ദിനേശൻ സി.എച്ച്.മോഹനൻ, പി.കെ.രവീന്ദ്രൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244334/cpim-arur-local-meeting-started)