---
title: " #Kalothsavam  | നാദാപുരം ടി ഐ എമ്മിൽ കലോത്സവത്തിന് തുടക്കമായി"
english_title: " #Kalothsavam #has #started  #Nadapuram #TIM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244440/kalothsavam-has-started-nadapuram-tim"
published_at: "2024-10-22T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67178d1b94697_tim.jpg"
keywords: []
---

#  #Kalothsavam  | നാദാപുരം ടി ഐ എമ്മിൽ കലോത്സവത്തിന് തുടക്കമായി

> **Lead Summary:** **നാദാപുരം: [**ടി ഐ എം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ കലോത്സവത്തിന് തുടക്കമായി.

## Article Content

**നാദാപുരം: [**ടി ഐ എം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ കലോത്സവത്തിന് തുടക്കമായി.

ബീറ്റ്സ് 2024 എന്ന പേരിൽ രണ്ടുദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിൻ്റെ ഉദ്ഘാടനം ഗായകൻ ഫാരിസ് നന്തി നിർവഹിച്ചു.

പ്രിൻസിപ്പൽ സി കെ അബ്‌ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്കൂൾ കലോത്സവ ജേതാവ് അഡ്വ. ആര്യശ്രീ വൽസൻ മുഖ്യാതിഥിയായി.

ഹെഡ്‌മാസ്റ്റർ എൻ കെ അബ്ദുസലീം സ്വാഗതം പറഞ്ഞു. സ്‌കൂൾ മാനേജർ മുഹമ്മദ് ബംഗ്ലത്ത്, പി ടി എ പ്രസിഡണ്ട് റാഷിദ് കക്കാടൻ,

മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡൻ്റ് എം കെ അഷ്റഫ്, കവയിത്രി സാബി തെക്കേപ്പുറം, മണ്ടോടി ബഷീർ മാസ്റ്റർ, നസീർ ആനേരി, റഹീം കോറോത്ത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244440/kalothsavam-has-started-nadapuram-tim)