---
title: " #Congressdharna | കോൺഗ്രസ് ധർണ; താലൂക്ക് ആശുപത്രി പാർട്ടി കേന്ദ്രമാക്കാനുള്ള ബ്ലോക്ക് പഞ്ചായത്ത് ശ്രമം പ്രതിഷേധാർഹം - അഡ്വ .ഐ മൂസ"
english_title: " #Congressdharna #Block #Panchayat #attempt #make #taluk #hospital #party #center #objectionable #Adv #IMusa"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244454/congressdharna-block-panchayat-attempt-make-taluk-hospital-party-center-objectionable-adv-imusa"
published_at: "2024-10-22T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717adeda8c6f_dharnna.jpg"
keywords: []
---

#  #Congressdharna | കോൺഗ്രസ് ധർണ; താലൂക്ക് ആശുപത്രി പാർട്ടി കേന്ദ്രമാക്കാനുള്ള ബ്ലോക്ക് പഞ്ചായത്ത് ശ്രമം പ്രതിഷേധാർഹം - അഡ്വ .ഐ മൂസ

> **Lead Summary:** **നാദാപുരം :[**നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയോടുള്ള തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിക്കുക, ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നഗ്നമായ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുക,

## Article Content

**നാദാപുരം :[**നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയോടുള്ള തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിക്കുക, ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നഗ്നമായ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുക,

ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ താൽക്കാലികമായി നിശ്ചയിക്കുമ്പോൾ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്ക് വേണ്ടി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുക,

ആശുപത്രിയിൽ ഉടൻതന്നെ ഡയാലിസ് സെന്റർ ആരംഭിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ മാർച്ച് ധർണയും നടന്നു.കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ഐ മൂസ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മോഹനൻ പാറക്കടവ്,അധ്യക്ഷനായി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആവോലം രാധാകൃഷ്ണൻ, നേതാക്കളായ അഡ്വ എ സജീവൻ, കെ കൃഷ്ണൻ മാസ്റ്റർ രവീഷ് വളയം, തുണ്ടിയിൽ മൂസ ഹാജി,

അശോകൻ തൂണേരി, വി വി റിനീഷ്, അഡ്വ എ സജീവൻ, കെ കൃഷ്ണൻ മാസ്റ്റർ കെ കെ അബൂബക്കർ ഹാജി,

കെ ചന്ദ്രൻ മാസ്റ്റർ കെ പ്രേംദാസ്, ,, വി കെ രജീഷ്, സുധ സത്യൻ, കെ സുമലത ,പി രാമചന്ദ്രൻ മാസ്റ്റർ, പി പി സുരേഷ് കുമാർ, ഫസൽ മാട്ടാൻ ,കെ സുമിത തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244454/congressdharna-block-panchayat-attempt-make-taluk-hospital-party-center-objectionable-adv-imusa)