---
title: " #strike | നാളെ റോഡ് ഉപരോധം; കല്ലാച്ചി ടൗണിലെ കുഴികൾ അടക്കുക; വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക് "
english_title: " #Road #blockade #tomorrow #Plug #potholes #Kalachi #town #Traders #strike"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244457/road-blockade-tomorrow-plug-potholes-kalachi-town-traders-strike"
published_at: "2024-10-22T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717af9c8729c_happy.jpg"
keywords: []
---

#  #strike | നാളെ റോഡ് ഉപരോധം; കല്ലാച്ചി ടൗണിലെ കുഴികൾ അടക്കുക; വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക് 

> **Lead Summary:** **നാദാപുരം:[**[ ](കല്ലാച്ചി ടൗണിലെ അപകട ഭീഷണി ഉയർത്തുന്ന ഗർത്തങ്ങൾ അടക്കുക, ടൗണിലെ ഗതാഗതകുരുക്ക് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂനിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾ നാളെ കല്ലാച്ചിയിൽ സംസ്ഥാന പാത ഉപരോധിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

## Article Content

**നാദാപുരം:[**[ ](കല്ലാച്ചി ടൗണിലെ അപകട ഭീഷണി ഉയർത്തുന്ന ഗർത്തങ്ങൾ അടക്കുക, ടൗണിലെ ഗതാഗതകുരുക്ക് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂനിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾ നാളെ കല്ലാച്ചിയിൽ സംസ്ഥാന പാത ഉപരോധിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് കണേക്കൽ അബ്ബാസ് ഉദ്‌ഘാടനം ചെയ്യും.ദിവസങ്ങൾക് മുമ്പ് റീടാറിംങ് നടത്തിയ റോഡാണ് വീണ്ടും പൊട്ടിപ്പൊളിഞ്ഞത്.

ചെറിയ മഴപെയ്‌താൽ കൂടി വെള്ളത്തിലാകുന്ന അങ്ങാടി കല്ലാച്ചി മാത്രമാണ്. പ്രധാനപ്പെട്ട സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന കല്ലാച്ചി രാത്രികാലങ്ങളിൽ ഇരുട്ട് മൂടികെട്ടുന്ന ദുരവസ്‌തയാണ്.

പൊതുമരാമത്ത് ഓഫിസുകൾ കയറി നിരങ്ങി അപേക്ഷ നൽകിയിട്ടും ഇതുവരെ പരിഹാരം കണ്ടില്ല.വാർത്താസമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്റ് എം.സി ദിനേശൻ, ജന. സെക്രട്ടറി ഷംസുദ്ദീൻ ഇല്ലത്ത്, ട്രഷറർ ടാറ്റാ അബ്ദുറഹ്മാൻ,

പവിത്രൻ പവിഴം, വിനോദൻ ചമയം പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244457/road-blockade-tomorrow-plug-potholes-kalachi-town-traders-strike)