---
title: "#wildboar | കൃഷിസ്ഥലങ്ങൾ കാട്ടുപന്നി കൂട്ടം വ്യാപകമായി നശിപ്പിച്ച നിലയിൽ"
english_title: "#Farmland #has #been #extensively #destroyed #herds  #wild #boars"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244559/farmland-has-been-extensively-destroyed-herds-wild-boars"
published_at: "2024-10-23T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718863fb037e_krshi.jpg"
keywords: []
---

# #wildboar | കൃഷിസ്ഥലങ്ങൾ കാട്ടുപന്നി കൂട്ടം വ്യാപകമായി നശിപ്പിച്ച നിലയിൽ

> **Lead Summary:** **ഇരിങ്ങണ്ണൂർ: [**കായപ്പനച്ചി തുരുത്തി റോഡ് പരിസരത്തെ നിരവധി കൃഷിസ്ഥലങ്ങൾ കാട്ടുപന്നി കൂട്ടം വ്യാപകമായി നശിപ്പിച്ച നിലയിൽ.

## Article Content

**ഇരിങ്ങണ്ണൂർ: [**കായപ്പനച്ചി തുരുത്തി റോഡ് പരിസരത്തെ നിരവധി കൃഷിസ്ഥലങ്ങൾ കാട്ടുപന്നി കൂട്ടം വ്യാപകമായി നശിപ്പിച്ച നിലയിൽ.

രശ്മി സ്റ്റുഡിയോ ഉടമ കുമാരൻ്റെ നിരവധി വാഴകൾ കഴിഞ്ഞ ദിവസം പന്നികൾ നശിപ്പിച്ചു.

ഈ പ്രദേശത്തെ നിരവധി കർഷകരാണ് പന്നി ശല്യം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

രണ്ട് ദിവസം മുമ്പ് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഭർത്താവും ഭാര്യയും മക്കളും ഉൾപ്പെടെയുള്ള കുടുംബത്തെ രാത്രി പന്നി ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244559/farmland-has-been-extensively-destroyed-herds-wild-boars)