---
title: "#HomeoDispensary | ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ കേന്ദ്രസംഘം പരിശോധന നടത്തി"
english_title: " #central #team #inspected #Govt #Homeo #Dispensary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244564/central-team-inspected-govt-homeo-dispensary"
published_at: "2024-10-23T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671889028760e_edacheri.jpg"
keywords: []
---

# #HomeoDispensary | ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ കേന്ദ്രസംഘം പരിശോധന നടത്തി

> **Lead Summary:** **എടച്ചേരി: [**എടച്ചേരി ഗവ. ഹോമിയോ ഡിസ്പൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെൻററിൽ കേന്ദ്രസംഘം പരിശോധന നടത്തി.

## Article Content

**എടച്ചേരി: [**എടച്ചേരി ഗവ. ഹോമിയോ ഡിസ്പൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെൻററിൽ കേന്ദ്രസംഘം പരിശോധന നടത്തി.

എൻ എ ബി എച്ച് നാഷണൽ ലവൽ സർട്ടിഫിക്കേഷൻ്റെ ഭാഗമായിട്ടാണ് കേന്ദ്രസംഘം എത്തിയത് ജില്ലയിലെ നാല് ഹോമിയോ ഡിസ്പൻസറികളിൽ മാത്രമാണ് സംഘം എത്തിയത്.

ഫേസ് ടു നാഷണൽ ലെവൽ അസസ്മെൻറ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എൻ പത്മിനി നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം രാജൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ നാഷണൽ ഫാക്കൽറ്റി പി പി രാജൻ മുഖ്യപ്രഭാഷണം നടത്തി. എൻ എ ബി എച്ച് നോഡൽ ഓഫീസർ ഡോ. സിബി രവീന്ദ്രൻ,എൻ എ ബി എച്ച് എച്ച് ഫെസിലിറ്റേറ്റർ മാരായ ഡോ നിഖിൽ,ഡോ.ജിതേഷ് രാജ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

മെഡിക്കൽ ഓഫീസർ ഡോ. അഞ്ചു വത്സൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീമവള്ളിൽ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244564/central-team-inspected-govt-homeo-dispensary)