---
title: " #Autodriver | അഭിനന്ദിച്ച് നാട്ടുകാർ; സത്യസന്ധതയുടെ ട്രാക്കിൽ തിളങ്ങി ഓട്ടോ ഡ്രൈവർ"
english_title: "#Congratulating #natives #Auto #driver #shines #track #honesty"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244604/congratulating-natives-auto-driver-shines-track-honesty"
published_at: "2024-10-23T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718ad824d08e_police.jpg"
keywords: []
---

#  #Autodriver | അഭിനന്ദിച്ച് നാട്ടുകാർ; സത്യസന്ധതയുടെ ട്രാക്കിൽ തിളങ്ങി ഓട്ടോ ഡ്രൈവർ

> **Lead Summary:** **വളയം:[**ഓട്ടോയിൽ നിന്ന് കളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നൽകി യുവാവ്. വളയം വണ്ണാർ കണ്ടി എലിക്കുന്നുമ്മൽ അഷിൻലാൽ ആണ് പേഴ്‌സ് ഉടമസ്ഥന് തിരികെ നൽകി സത്യസന്ധതയുടെ വഴിയിൽ തിളങ്ങിയത്.

## Article Content

**വളയം:[**ഓട്ടോയിൽ നിന്ന് കളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നൽകി യുവാവ്. വളയം വണ്ണാർ കണ്ടി എലിക്കുന്നുമ്മൽ അഷിൻലാൽ ആണ് പേഴ്‌സ് ഉടമസ്ഥന് തിരികെ നൽകി സത്യസന്ധതയുടെ വഴിയിൽ തിളങ്ങിയത്.

ഇത് രണ്ടാം തവണയാണ് ആഷിൽ ലാൽ സത്യസന്ധത തെളിയിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച തുണേരിയിൽ നിന്ന് അഷിൻലാലിന്റെ ഓട്ടോയിൽ ഇതര സംസ്ഥാന തൊഴിലാളി കയറിയിരുന്നു.

ഇയാളെ പാറക്കടവിൽ ഇറക്കിയ ശേഷം വീട്ടിലേക്ക് പോകുംവഴിയാണ് ഓട്ടോയിൽ പേഴ്‌സ് വീണുകിടക്കുന്നത് കണ്ടത്. ആറായിരം രൂപ പേഴ്സിലുണ്ടായിരുന്നു.

തുടർന്ന് അഷിൻ ലാൽ പേഴ്‌സ് വളയം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. രാത്രിയോടെ പേഴ്‌സ് നഷ്ടപ്പെട്ട അതിഥി തൊഴിലാളി വളയം സ്റ്റേഷനിലെത്തി.

അഷിൻ ലാൽ പോലീസിന്റെ സാന്നിധ്യത്തിൽ പേഴ്‌സ് കൈമാറുകയുമായിരുന്നു. അഷിൻലാലിന്റെ സത്യസന്ധതയെ നാട്ടുകാർ അഭിനന്ദിച്ചു.

നാല് വർഷം മുമ്പ് വളയം ടൗണിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങിയ ആളാണ് അഷിൻലാൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244604/congratulating-natives-auto-driver-shines-track-honesty)