---
title: "#Shibinmurdercase | ഷിബിൻ വധക്കേസ്; ഷിബിനെതിരെ നുണ പ്രചരണം, പോലീസിൽ പരാതി നൽകി പിതാവ്"
english_title: "#Shibinmurdercase #father #filed #police #complaint #against #Shib"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244670/shibinmurdercase-father-filed-police-complaint-against-shib"
published_at: "2024-10-23T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718da88964ad_shibin.jpg"
keywords: []
---

# #Shibinmurdercase | ഷിബിൻ വധക്കേസ്; ഷിബിനെതിരെ നുണ പ്രചരണം, പോലീസിൽ പരാതി നൽകി പിതാവ്

> **Lead Summary:** **തൂണേരി:[**വെള്ളൂരിൽ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകൻ സി കെ ഷിബിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്ന അപകീർത്തി പ്രചരണത്തിനെതിരെ നാദാപുരം പോലീസിൽ പരാതി.

## Article Content

**തൂണേരി:[**വെള്ളൂരിൽ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകൻ സി കെ ഷിബിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്ന അപകീർത്തി പ്രചരണത്തിനെതിരെ നാദാപുരം പോലീസിൽ പരാതി.

ഷിബിൻ്റെ പിതാവ് സി കെ ഭാസ്കരൻ ആണ് നാദാപുരം പോലീസിൽ പരാതി നൽകിയത്.

ഷിബിൻ കൊലകേസിൽ ഏഴ് മുസ്ലിം ലീഗ് പ്രവർത്തകരെ കഴിഞ്ഞ ആഴ്ച ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

വിധി വന്ന ശേഷമാണ് ഷിബിനെതിരെയും പ്രദേശിക സി പി എം നേതാക്കള്‍ക്കെതിരെയും വ്യാപകമായി അപവാദ പ്രചരണം നടത്തുന്നത്.

സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിച്ച് നാടിൻ്റെ സമാധാനം തകര്‍ക്കുന്ന രീതിയില്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കർശന നടപടി സികരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244670/shibinmurdercase-father-filed-police-complaint-against-shib)