---
title: "#schoolarts |  വിട പറയും മുമ്പേ; സ്കൂൾ കലാമേളകളുടെ മികച്ച സംഘാടകൻ സജീവ് കുമാറിന് ആദരവ്"
english_title: "#Before #saying #goodbye #Tributes #Sajeev #Kumar #best #organizer #school #art #fairs"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244675/before-saying-goodbye-tributes-sajeev-kumar-best-organizer-school-art-fairs"
published_at: "2024-10-23T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718df1fc0b25_valauam.jpg"
keywords: []
---

# #schoolarts |  വിട പറയും മുമ്പേ; സ്കൂൾ കലാമേളകളുടെ മികച്ച സംഘാടകൻ സജീവ് കുമാറിന് ആദരവ്

> **Lead Summary:** **വളയം: [**ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന വളയം യു.പി സ്കൂൾ അധ്യാപകൻ കെ കെ സജീവ് കുമാറിനെ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ആദരിച്ചു.

## Article Content

**വളയം: [**ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന വളയം യു.പി സ്കൂൾ അധ്യാപകൻ കെ കെ സജീവ് കുമാറിനെ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ആദരിച്ചു.

സ്കൂൾ കലോത്സവത്തിൻ്റെ അണിയറ പ്രവർത്തനങ്ങളിൽ ജനറൽ കൺവീനർ ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വർഷങ്ങളായി വിജയകരമായി കൈകാര്യം ചെയ്തു വരികയും,

സജീവ ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന കെ. കെ സജീവ് കുമാറിനെ അദ്ദേഹത്തിൻറെ ഔദ്യോഗിക ജീവിതത്തിലെ അവസാനത്തെ സ്കൂൾ കലാമേളയിൽ വളയം യുപി സ്കൂൾ പ്രധാനാധ്യാപിക വി.കെ അനില ടീച്ചർ പൊന്നാട അണിയിച്ച് ആദരിച്ചു.

2025 മെയ് മാസം 31 ന് സജീവൻ മാഷ് തന്നെ ഔദ്യോഗിക അധ്യാപക ജീവിതത്തിൽ നിന്ന് വിരമിക്കും. വളയം യു.പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ പരേതനായ രാമൂട്ടി മാസ്റ്ററുടെ മകനാണ് കെ. കെ സജീവ് കുമാർ

വളയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അശോകൻ മാസ്റ്റർ ഉൽഘാടനം ചെയ്ത ചടങ്ങിൽ പി. ടി.എ പ്രസിഡൻ്റ് എടക്കണ്ടി സുനിൽ അധ്യക്ഷനായി.

സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സംഗീത ബിരുദാനന്തര ബിരുദ പരീക്ഷയിൽ നാലാം റാങ്ക് നേടിയ സ്കൂൾ പൂർവ്വ വിദ്യാർത്ഥിനിയായ ശ്രീതു ലക്ഷ്മിക്ക് ഉപഹാരം നൽകി.

ചടങ്ങിൽ മനേജർ രാധാകൃഷ്ണൻ, എം.പി.ടി.എ പ്രസിഡൻ്റ് ലിജിബ എന്നീവർ സംസാരിച്ചു.

സ്കൂൾ പ്രധാന അധ്യാപക വികെ അനില ടീച്ചർ സ്വാഗതവും സ്കൂൾ കലാമേളയുടെ ജനറൽ കൺവീനർ കെ.കെ രാഗേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244675/before-saying-goodbye-tributes-sajeev-kumar-best-organizer-school-art-fairs)