---
title: "#niyamanam | പ്രതിഷേധ കൂട്ടായ്മ 25ന്;  ആശുപത്രി നിയമനം  നാദാപുരത്ത് യുഡിഎഫ് പ്രക്ഷോപം"
english_title: "#Protest #group #25th #UDF #agitation #Nadapuram #hospital #appointment"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244708/protest-group-25th-udf-agitation-nadapuram-hospital-appointment"
published_at: "2024-10-23T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67191581dfcc0_niyamnm.jpg"
keywords: []
---

# #niyamanam | പ്രതിഷേധ കൂട്ടായ്മ 25ന്;  ആശുപത്രി നിയമനം  നാദാപുരത്ത് യുഡിഎഫ് പ്രക്ഷോപം

> **Lead Summary:** **നാദാപുരം :[**ഗവൺമെന്റ് ആശുപത്രിയെ തകർക്കാനുള്ള തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ബോധപൂർവ്വമായ ശ്രമത്തിനെതിരെ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് നാദാപുരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പ്രഖ്യാപിച്ചു.

## Article Content

**നാദാപുരം :[**ഗവൺമെന്റ് ആശുപത്രിയെ തകർക്കാനുള്ള തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ബോധപൂർവ്വമായ ശ്രമത്തിനെതിരെ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് നാദാപുരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പ്രഖ്യാപിച്ചു.

സംസ്ഥാന ഗവൺമെന്റിന്റെ ഉത്തരവുകൾ പോലും കാറ്റിൽ പറത്തിക്കൊണ്ട് രാഷ്ട്രീയക്കാരെ തിരുകികയറ്റി, അനധികൃത നിയമന കാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുന്ന ഭരണാധികാരിയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത്.

ഇതിനെതിരെയുള്ള പ്രക്ഷോഭം എന്ന നിലക്ക് യുഡിഎഫ് സംഘടിപ്പിക്കുന്ന പ്രകടനവുംപ്രതിഷേധ കൂട്ടായ്മയും 25.10.2024 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് നാദാപുരത്ത് നടക്കുമെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഹമീദ് വലിയാണ്ടി,

കൺവീനർ അഡ്വ. കെ എം രഘുനാഥ് എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244708/protest-group-25th-udf-agitation-nadapuram-hospital-appointment)