---
title: "#KSajeev | ഊർജ്ജമായി; കെ സജീവൻ്റെ സ്മരണ പുതുക്കി ചുകപ്പൻ പട  "
english_title: "#energy #Chukappan #Pada #renews  #memory #KSajeev"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244717/energy-chukappan-pada-renews-memory-ksajeev"
published_at: "2024-10-23T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671919e1b8b12_sajeervv.jpg"
keywords: []
---

# #KSajeev | ഊർജ്ജമായി; കെ സജീവൻ്റെ സ്മരണ പുതുക്കി ചുകപ്പൻ പട  

> **Lead Summary:** **നാദാപുരം : [**[)](ചെങ്കൊടി പ്രസ്ഥാനത്തിൻ്റെ സമര പഥത്തിൽ ഊർജ്ജമായി, രക്തസാക്ഷി കെ സജീവൻ്റെ സ്മരണ പുതുക്കി ചുകപ്പൻ പടചുവടുവെച്ചു.

## Article Content

**നാദാപുരം : [**[)](ചെങ്കൊടി പ്രസ്ഥാനത്തിൻ്റെ സമര പഥത്തിൽ ഊർജ്ജമായി, രക്തസാക്ഷി കെ സജീവൻ്റെ സ്മരണ പുതുക്കി ചുകപ്പൻ പടചുവടുവെച്ചു.

ഡിവൈഎഫ് ഐ പ്രവർത്തകനായിരിക്കെ കൊല്ലപ്പെട്ട ജാതിയേരിയിലെ കെ സജീവന്റെ 36 മത് രക്തസാക്ഷിത്വ വാർഷിക ദിനം സിപിഐഎം ആചരിച്ചു.

പ്രഭാതഭേരി,പതാക ഉയർത്തൽ ,രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ച, പ്രകടനം, പൊതുസമ്മേളനവും സംഘടിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി പി പി ചാത്തു ഉദ്ഘാടനം ചെയ്തു.എം കുഞ്ഞിരാമൻ അധ്യക്ഷനായി.

ജില്ല കമ്മിറ്റി അംഗം കൂടത്താം കണ്ടി സുരേഷ്, നാസർ കൊളായി, എ മോഹൻ ദാസ് ,പി താജുദ്ദീൻ, വി കെ ഭാസ്കരൻ, വി കെ ശ്രീധരൻ

എന്നിവർ സംസാരിച്ചു.പി സുരേഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244717/energy-chukappan-pada-renews-memory-ksajeev)