---
title: "#anumodhanam | റവന്യൂ ജില്ലാ സ്കൂൾ വെയിറ്റ് ലൈഫ്റ്റിംഗിൽ സ്വർണ മെഡൽ നേടിയ മുഹമ്മദിനെ അനുമോദിച്ചു"
english_title: "#Revenue #District #School #felicitated #Muhammad  #winning #gold #medal #weightlifting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244817/revenue-district-school-felicitated-muhammad-winning-gold-medal-weightlifting"
published_at: "2024-10-24T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6719eb86dba8d_anum.jpg"
keywords: []
---

# #anumodhanam | റവന്യൂ ജില്ലാ സ്കൂൾ വെയിറ്റ് ലൈഫ്റ്റിംഗിൽ സ്വർണ മെഡൽ നേടിയ മുഹമ്മദിനെ അനുമോദിച്ചു

> **Lead Summary:** **നാദാപുരം : [**റവന്യൂ ജില്ലാ സ്കൂൾ വെയിറ്റ് ലിഫ്റ്റിംഗ് ജൂനിയർ ബോയ്‌സ്‌ 89 കിലോ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ സിറാജ് കിഴക്കയിലിൻ്റെ മകൻ മുഹമ്മദ് കിഴക്കയിലിന് മുസ്‌ലിം ലീഗ് 21 ആം വാർഡ് നാദാപുരം ടൗൺ കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം പ്രസിഡൻ്റ് ബംഗ്ലത്ത് മുഹമ്മദ് നൽകി.

## Article Content

**നാദാപുരം : [**റവന്യൂ ജില്ലാ സ്കൂൾ വെയിറ്റ് ലിഫ്റ്റിംഗ് ജൂനിയർ ബോയ്‌സ്‌ 89 കിലോ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ സിറാജ് കിഴക്കയിലിൻ്റെ മകൻ മുഹമ്മദ് കിഴക്കയിലിന് മുസ്‌ലിം ലീഗ് 21 ആം വാർഡ് നാദാപുരം ടൗൺ കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം പ്രസിഡൻ്റ് ബംഗ്ലത്ത് മുഹമ്മദ് നൽകി.

വലിയാണ്ടി ഹമീദ്, നിസാർ എടത്തിൽ, അബ്ബാസ് കണക്കൽ, ടി കെ റഫീഖ്, കെ ജി അസീസ്, നംഷി മുഹമ്മദ് പുത്തൻ പുരയിൽ എന്നിവർ സംസാരിച്ചു. ആബിദ് തങ്ങൾ അധ്യക്ഷത വഹിച്ചു.

നൗഫൽ കെ കെ സ്വാഗതവും ഹാരിസ് മാത്തോട്ടം നന്ദിയും പറഞ്ഞു. ഒ പി അബ്‌ദുള്ള, സിറാജ് കിഴക്കയിൽ, കോക്കണ്ടേരി മമ്മൂട്ടി ഹാജി, കിഴക്കയിൽ അശ്രു ഹാജി, ഹമീദ് ഹാജി കോക്കണ്ടേരി,

മുജീബ് വാഴയിൽ, റിയാസ് പുലത്ത്, ഉപ്പിൻ്റവിട കുഞ്ഞമ്മദ്, കോക്കണ്ടേരി അബ്‌ദുള്ള, ഫൈസൽ വെള്ളച്ചാലിൽ, കോക്കണ്ടേരി നാസർ, മൊഞ്ചൻ സിറാജ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244817/revenue-district-school-felicitated-muhammad-winning-gold-medal-weightlifting)