---
title: "#shilppashala | പുറമേരി പഞ്ചായത്തും വ്യവസായ വകുപ്പും ചേർന്ന് സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു"
english_title: "#entrepreneurship #workshop #organized #jointly  #Panchayat  #Industries #Department"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244832/entrepreneurship-workshop-organized-jointly-panchayat-industries-department"
published_at: "2024-10-24T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6719f69fbfda8_shilppashala.jpg"
keywords: []
---

# #shilppashala | പുറമേരി പഞ്ചായത്തും വ്യവസായ വകുപ്പും ചേർന്ന് സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **പുറമേരി: [**പുറമേരി പഞ്ചായത്തും വ്യവസായ വകുപ്പും ചേർന്ന് സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പുറമേരി കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: വി.കെ ജ്യോതി ലക്ഷ്‌മി ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി: [**പുറമേരി പഞ്ചായത്തും വ്യവസായ വകുപ്പും ചേർന്ന് സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പുറമേരി കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: വി.കെ ജ്യോതി ലക്ഷ്‌മി ഉദ്ഘാടനം ചെയ്തു.

വടകര ബ്ലോക്ക് വ്യവസായ ഓഫീസർ സുധീഷ് നിലവിലുള്ള സ്ക‌ീമുകളെക്കുറിച്ചു വിശദീകരണവും സംശയ നിവാരണവും നടത്തി.

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എം വിജിഷ അധ്യക്ഷത വഹിച്ചു.

തൂണേരി വ്യവസായ ഓഫീസർ ഷാജി സ്വാഗതവും പുറമേരി ഗ്രാമ പഞ്ചായത്ത് ഇന്റേൺ ഉനൈസ് നന്ദിയും പറഞ്ഞു. ശില്പശാലയിൽ അമ്പതിലധികം പേർ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244832/entrepreneurship-workshop-organized-jointly-panchayat-industries-department)