---
title: " #protest  | പ്രതിഷേധ കൂട്ടായ്മ;  ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് താക്കീതുമായി യുഡിഎഫ് "
english_title: " #protest #group #UDF #warns #block #panchayat #administration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245120/protest-group-udf-warns-block-panchayat-administration"
published_at: "2024-10-25T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b9168d0283_kottyma.jpg"
keywords: []
---

#  #protest  | പ്രതിഷേധ കൂട്ടായ്മ;  ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് താക്കീതുമായി യുഡിഎഫ് 

> **Lead Summary:** **നാദാപുരം :[**ഗവൺമെന്റ് ആശുപത്രിയെ തകർക്കാനുള്ള ഗൂഢ നീക്കമാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ചെയ്തുകൊണ്ടിരിക്കുന്നത് എന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തന്റെ ധിക്കാരപരമായ നിലപാട് തുടർന്നാൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും യുഡിഎഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി നാദാപുരത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ പ്രഖ്യാപിച്ചു.

## Article Content

**നാദാപുരം :[**ഗവൺമെന്റ് ആശുപത്രിയെ തകർക്കാനുള്ള ഗൂഢ നീക്കമാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ചെയ്തുകൊണ്ടിരിക്കുന്നത് എന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തന്റെ ധിക്കാരപരമായ നിലപാട് തുടർന്നാൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും യുഡിഎഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി നാദാപുരത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ പ്രഖ്യാപിച്ചു.

സർക്കാറിന്റെ ഉത്തരവുകൾ നടപ്പിലാക്കാൻ ബാധ്യസ്ഥനായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ അനുകരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.

നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകന്മാർ അണിനിരന്ന പ്രകടനത്തോടുകൂടി നാദാപുരത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ മുസ്ലിം ലീഗ് ജില്ല ആക്ടിംഗ് ജനറൽ സെക്രട്ടറിസിപിഎ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ചെയർമാൻ ഹമീദ് വലിയാണ്ടി അധ്യക്ഷത വഹിച്ചു.

കൺവീനർ അഡ്വ കെ എം രഘുനാഥ്, ബംഗ്ലത്ത് മുഹമ്മദ്, അഡ്വ എ സജീവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, എൻ കെ മൂസ മാസ്റ്റർ, വി വി റിനീഷ്, എംപി സൂപ്പി, ഇ.

നിസാർ മാസ്റ്റർ, അഖിലമര്യാട്ട്, എന്നിവർ സംസാരിച്ചു. യുഡിഎഫ് നേതാക്കളായ സി കെ നാസർ,ഇ.ഹാരിസ്, കെ പ്രേമൻ മാസ്റ്റർ,എംസി സുബൈർ,വി അബ്ദുൽ ജലീൽ, ഏരത്ത് അബൂബക്കർ ഹാജി,

ഷാജി പുതിയോട്ടിൽ, ചിറക്കൽ റഹ്മത്ത്, നാമത്ത് ഹമീദ്,പി പി മൊയ്തു,അബ്ബാസ് കണയ്ക്കൽ, ഈ കുഞ്ഞാലി, മൊയ്തു കോടികണ്ടി,

എൻ കെ ജമാൽ ഹാജി, ടി കെ റഫീഖ്, എ.പി. ജയേഷ്, ശാക്കിർ കുമ്മങ്കോട് എന്നിവർ പ്രകടനത്തിനും പ്രതിഷേധ സംഗമത്തിനു നേതൃത്വം കൊടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245120/protest-group-udf-warns-block-panchayat-administration)