---
title: "#waspsattack  | എടച്ചേരിയിൽ കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തിൽ പോത്തിന് ഗുരുതര പരിക്ക്"
english_title: "#buffalo #was #seriously #injured #attack #swarm #wasps #Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245259/buffalo-was-seriously-injured-attack-swarm-wasps-edachery"
published_at: "2024-10-26T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c898e76396_edacheri.jpg"
keywords: []
---

# #waspsattack  | എടച്ചേരിയിൽ കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തിൽ പോത്തിന് ഗുരുതര പരിക്ക്

> **Lead Summary:** **തൂണേരി: **കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തെ തുടർന്ന് പോത്തിന് ഗുരുതര പരിക്ക്.

## Article Content

**തൂണേരി: **കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തെ തുടർന്ന് പോത്തിന് ഗുരുതര പരിക്ക്.

എടച്ചേരി തുരുത്തിമുക്ക് സ്വദേശി പുഴക്കൽ സലാമിന്റെ പോത്തിനെയാണ് കഴിഞ്ഞദിവസം രാത്രി കടന്നൽക്കൂട്ടം ആക്രമിച്ചത്.

തൊട്ടടുത്ത പറമ്പിലായിരുന്നു പോത്തിനെ കെട്ടിയിരുന്നത്. കൂട്ടമായെത്തിയ കടന്നലിന്റെ കുത്തേറ്റ് പോത്ത് തളർന്നുവീണു.

തൂണേരി വെറ്ററിനറി ഡോക്ടർ ഹരിദേവും അസിസ്റ്റന്റ് ഷിജുവും എത്തി പ്രഥമ ശുശ്രൂഷ നൽകി.

കഴിഞ്ഞദിവസം ഇതേ സ്ഥലത്തുവച്ച് കടന്നൽക്കൂട്ടം ഹാദി എന്ന വിദ്യാർഥിയെയും ആക്രമിച്ചിരുന്നു. പുഴയിൽ ചാടിയാണ് വിദ്യാർഥി രക്ഷപ്പെട്ടത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245259/buffalo-was-seriously-injured-attack-swarm-wasps-edachery)