---
title: "#youthleague | ഓവറോൾ കിരീടം; ബേസ് ബോൾ ജേതാക്കൾക്ക് യൂത്ത് ലീഗിൻ്റെ സ്നേഹാദരം"
english_title: "#Overall #crown #Love #youthleague #baseball #winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245293/overall-crown-love-youthleague-baseball-winners"
published_at: "2024-10-26T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671ca70eda9fd_youthlg.jpg"
keywords: []
---

# #youthleague | ഓവറോൾ കിരീടം; ബേസ് ബോൾ ജേതാക്കൾക്ക് യൂത്ത് ലീഗിൻ്റെ സ്നേഹാദരം

> **Lead Summary:** **നാദാപുരം: **ഹരിയാനയിൽ വെച്ച് നടന്ന ജൂനിയർ നാഷണൽ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ കേരള ടീമിലെ അംഗങ്ങളായ ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് നജാദിനും, ഫാത്തിമ സഫക്കും ജന്മ നാടിൻറെ സ്നേഹാദരം.

## Article Content

**നാദാപുരം: **ഹരിയാനയിൽ വെച്ച് നടന്ന ജൂനിയർ നാഷണൽ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ കേരള ടീമിലെ അംഗങ്ങളായ ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് നജാദിനും, ഫാത്തിമ സഫക്കും ജന്മ നാടിൻറെ സ്നേഹാദരം.

ആവടിമുക്ക് ശാഖ യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് അഭിമാന താരങ്ങളെ ആദരിച്ചത്.

യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് ഉദ്ഘാടനം ചെയ്തു. എൻ സി മബ്ക് അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അമ്മദ് ഹാജി നടക്കേണ്ടവിട, വാർഡ് മെമ്പർ റഷീദ് കഞ്ഞിരിക്കണ്ടി, എൻ ടി കെ ഹമീദ്, വി ഹമീദ്, ഫിർദൗസ് നാളൂർ, അഷ്റഫ് പുതിയോട്ടിൽ, ഇസ്മായിൽ കാഞ്ഞിരക്കണ്ടി,സഫ്‌നാസ് പുതിയോട്ടിൽ, ഹാസിൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245293/overall-crown-love-youthleague-baseball-winners)