---
title: "#cpim | പൊരുതി മുന്നേറാൻ; ജലജീവൻ പദ്ധതി എത്രയും വേഗം പൂർത്തികരിക്കുക - സിപിഐഎം"
english_title: "#fight #advance #Completion #Jaljeevan #project #as #soon #as #possible #CPIM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245348/fight-advance-completion-jaljeevan-project-as-soon-as-possible-cpim-new"
published_at: "2024-10-26T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671cce464295e_cpim.jpg"
keywords: []
---

# #cpim | പൊരുതി മുന്നേറാൻ; ജലജീവൻ പദ്ധതി എത്രയും വേഗം പൂർത്തികരിക്കുക - സിപിഐഎം

> **Lead Summary:** **പുറമേരി : **കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളെ മുന്നിൽ നിന്ന് നയിക്കാൻ കെ.ടി കെ ബാലകൃഷ്ന് വീണ്ടും ചുമതല. പുറമേരിയിലെ സിപിഐഎമ്മിൻ്റെ അമരക്കാരനായി കെ.ടി.കെയെ വീണ്ടും ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

## Article Content

**പുറമേരി : **കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളെ മുന്നിൽ നിന്ന് നയിക്കാൻ കെ.ടി കെ ബാലകൃഷ്ന് വീണ്ടും ചുമതല. പുറമേരിയിലെ സിപിഐഎമ്മിൻ്റെ അമരക്കാരനായി കെ.ടി.കെയെ വീണ്ടും ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

പുറമേരി ഗ്രാമ പഞ്ചായത്തിൽ ജലജീവൻ പദ്ധതി നിർവ്വഹണത്തിന്റെ ഭാഗമായി പൊളിക്കേണ്ടി വന്ന റോഡ്കളുടെ അറ്റകുറ്റ പണി പൂർത്തികരിച്ചും കുടിവെള്ള ക്ഷാമം അനുഭവിയ്ക്കുന്നവർക്കെല്ലാം കണക്ക്ഷൻ ഉറപ്പ് വരുത്തിയും പദ്ധതി എത്രയും പെട്ടെന്ന് പൂർത്തികരിക്കണമെന്ന് സിപിഐ എം പുറമേരി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കുനിങ്ങാട്ട് സിഎം വിജയൻ , എംടികെ കേളപ്പൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കുടത്താം കണ്ടി സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എം. രാജൻ, കെ.പി ചന്ദ്രൻ, രമ മടപ്പള്ളി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയാ സെക്രട്ടറി പി പി ചാത്തു,

ജില്ലാകമ്മറ്റി അംഗം വി.പി കുഞ്ഞികൃഷ്ണൻ , ഏരിയ കമ്മിറ്റി അംഗങ്ങളായ സി എച്ച് മോഹനൻ , എ മോഹൻദാസ്, കെ.കെ ദിനേശൻ പി.കെ രവീന്ദ്രൻ കെ.പി വനജ എന്നിവർ സംസാരിച്ചു. ടി ടി കെ വിജീഷ് സ്വഗതം പറഞ്ഞു. വി.പ്രസൂൺ രക്തസായി പ്രമേയവും സൗരവ് മാസ്റ്റർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245348/fight-advance-completion-jaljeevan-project-as-soon-as-possible-cpim-new)