---
title: "#akravi | എ.കെ രവി നയിക്കും; വന്യമൃഗശല്യം തടയാൻ വനം വകുപ്പ് കർശന നടപടി സ്വീകരിക്കണം  "
english_title: "#Directed#AKRavi #Forest #department #should #take #strict #action #prevent #wild #animal #encroachment"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245365/directedakravi-forest-department-should-take-strict-action-prevent-wild-animal-encroachment"
published_at: "2024-10-26T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671ce05b0e123_ravi.jpg"
keywords: []
---

# #akravi | എ.കെ രവി നയിക്കും; വന്യമൃഗശല്യം തടയാൻ വനം വകുപ്പ് കർശന നടപടി സ്വീകരിക്കണം  

> **Lead Summary:** **വളയം : **മലയോര മേഖലയിൽ വന്യമൃഗങ്ങൾ കൂട്ടായിമായെത്തി കാർഷിക വിളകൾ നശിപ്പിക്കുന്നത് കാരണം കർഷർ ദുരിതത്തിലാണ്.

## Article Content

**വളയം : **മലയോര മേഖലയിൽ വന്യമൃഗങ്ങൾ കൂട്ടായിമായെത്തി കാർഷിക വിളകൾ നശിപ്പിക്കുന്നത് കാരണം കർഷർ ദുരിതത്തിലാണ്.

വന്യമൃഗങ്ങളെ തടയാൻ വനം വകുപ്പ് കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം കല്ലു നിര ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കല്ലുനിര കോടിയേരി ബാലകൃഷ്ണൻ നഗറിൽ സിപിഐ എം ജില്ല കമ്മിറ്റി അംഗം കൂടത്താം കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു.

എം സുമതി, വി കെ രവി, എൻ അതുൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എ കെ രവി സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245365/directedakravi-forest-department-should-take-strict-action-prevent-wild-animal-encroachment)