---
title: "#ganja |  പാറക്കടവിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിൽ "
english_title: "#woman #was #arrested #with #ganja #stored #rock #shelter"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245481/woman-was-arrested-with-ganja-stored-rock-shelter"
published_at: "2024-10-27T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671dd74f5914e_ganja.jpg"
keywords: []
---

# #ganja |  പാറക്കടവിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിൽ 

> **Lead Summary:** **നാദാപുരം: **ചെക്യാട് പാറക്കടവിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ച കഞ്ചാവുമായി വെസ്‌റ്റ് ബംഗാൾ സ്വദേശിനി അറസ്റ്റിൽ.

## Article Content

**നാദാപുരം: **ചെക്യാട് പാറക്കടവിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ച കഞ്ചാവുമായി വെസ്‌റ്റ് ബംഗാൾ സ്വദേശിനി അറസ്റ്റിൽ.

ജബൽപുരി സ്വദേശിനി കിരൺ സർക്കാറി(31)നെയാണ് വളയം എസ്ഐ എം പി വിഷ്ണു അറസ്റ്റ് ചെയ്തത്.

പ്രതിയിൽനിന്ന് 21 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

വെള്ളിയാഴ്ച വൈകിട്ട് എസ്ഐയും സംഘവും പ്രതിയുടെ കടയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ബംഗാളിൽനിന്ന് ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്ന സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245481/woman-was-arrested-with-ganja-stored-rock-shelter)