---
title: "#SpeechContest | വിദ്യാഭ്യാസ പുരസ്കാരം; സീതി സാഹിബ് ജീവിത ദർശനം പ്രസംഗമത്സരം"
english_title: "#Education #Award #SitiSahib #Life #Vision #Speech #Contest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245542/education-award-sitisahib-life-vision-speech-contest"
published_at: "2024-10-27T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671e14f8926c6_kss.jpg"
keywords: []
---

# #SpeechContest | വിദ്യാഭ്യാസ പുരസ്കാരം; സീതി സാഹിബ് ജീവിത ദർശനം പ്രസംഗമത്സരം

> **Lead Summary:** **നാദാപുരം : **ദുബൈ കെ.എം.സി.സി നാദാപുരം പഞ്ചായത്ത് കമ്മിറ്റി നൽകുന്ന സീതിസാഹിബ് വിദ്യാഭ്യാസ പുരസ്കാര സമർപ്പണത്തിൻറെ അനുബന്ധ പരിപാടിയായി നാദാപുരം മണ്ഡലത്തിലെ ഹയർ സെക്കൻററി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പ്രസംഗമത്സരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് വലിയാണ്ടി ഹമീദ് നിർവ്വഹിച്ചു.

## Article Content

**നാദാപുരം : **ദുബൈ കെ.എം.സി.സി നാദാപുരം പഞ്ചായത്ത് കമ്മിറ്റി നൽകുന്ന സീതിസാഹിബ് വിദ്യാഭ്യാസ പുരസ്കാര സമർപ്പണത്തിൻറെ അനുബന്ധ പരിപാടിയായി നാദാപുരം മണ്ഡലത്തിലെ ഹയർ സെക്കൻററി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പ്രസംഗമത്സരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് വലിയാണ്ടി ഹമീദ് നിർവ്വഹിച്ചു.

പഞ്ചായത്ത് കെ.എം.സി.സി സെക്രട്ടറി സലീം മുഹമ്മദ് ചേലക്കാട് അദ്ധ്യക്ഷത വഹിച്ചു. എടത്തിൽ നിസാർ,കണേക്കൽ അബ്ബാസ്, വി.അബ്ദുൽജലീൽ, വി.സി.ഇഖ്ബാൽ, കെ.കെ.സി.ഹമീദ് , ഒ. നിസാർ , നൂർ നടുവത്ത് പ്രസംഗിച്ചു.സുബൈർ കുറ്റിയിൽ സ്വാഗതവും നംഷി മുഹമ്മദ് നാദാപുരം നന്ദിയും പറഞ്ഞു.

നാദാപുരം ടി.ഐ.എം ജി.എച്ച്.എസ്.എസ് വിദ്യാർത്ഥികളായ അലൂഫ ഹനൂൻ ,റനഫാത്തിമ കെ.പി. എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും വളയം ജി.എച്ച്.എസ്.എസിലെ ലക്ഷ്മി സായ് അശോക് മൂന്നാം സ്ഥാനവും നേടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245542/education-award-sitisahib-life-vision-speech-contest)