---
title: "#Football | കാൽപന്തിൽ കരുത്തരാകാൻ; ചേലക്കാട് മിനി സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ പരിശീലനം പൂർത്തിയായി"
english_title: "#To #be #strong #Football #training #Chelakad #MiniStadium #has #been #completed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245544/to-be-strong-football-training-chelakad-ministadium-has-been-completed"
published_at: "2024-10-27T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671e16612e50f_nadapuram.jpg"
keywords: []
---

# #Football | കാൽപന്തിൽ കരുത്തരാകാൻ; ചേലക്കാട് മിനി സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ പരിശീലനം പൂർത്തിയായി

> **Lead Summary:** **നാദാപുരം : ** കാൽപന്ത് കളിയിൽ കരുത്തരാകാൻ പുതുതലമുറയെ വാർത്തെടുക്കാൻ മാതൃകാശ്രമം. ചേലക്കാട് മിനി സ്റ്റേഡിയത്തിൽ ഒരു മാസം നീണ്ടു നിന്ന ഫുട്ബോൾ പരിശീലനം പൂർത്തിയായി.

## Article Content

**നാദാപുരം : ** കാൽപന്ത് കളിയിൽ കരുത്തരാകാൻ പുതുതലമുറയെ വാർത്തെടുക്കാൻ മാതൃകാശ്രമം. ചേലക്കാട് മിനി സ്റ്റേഡിയത്തിൽ ഒരു മാസം നീണ്ടു നിന്ന ഫുട്ബോൾ പരിശീലനം പൂർത്തിയായി.

നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ഒമ്പതാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിലായിരുന്നു വിദ്യാർത്ഥകൾക്ക് ഫുട്ബോൾ പരിശീലനം നൽകിയത്. പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കേറ്റ് വിതരണം വാർഡ് മെമ്പർ എം സി സുബൈർ നിർവ്വഹിച്ചു. കൺവീനർ കെ വി അബ്ദുള്ള ഹാജി അധ്യക്ഷനായിരുന്നു.

നിസാർ എടത്തിൽ, വി ടി കെ മുഹമ്മദ്‌, വി എൻ അബ്ദുള്ള പരിശീലകൻ പ്രദീപ് എം കെ എന്നിവർ സംബന്ധിച്ചു.

തികച്ചും സൗജന്യ പരിശീലനമാണ് ഒരു മാസക്കാലമായി വാർഡ് വികസന സമിതി നടത്തിയിട്ടുള്ളത്. ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് തുടർന്നും പരിശീലനം നൽകുമെന്ന് എം സി സുബൈർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245544/to-be-strong-football-training-chelakad-ministadium-has-been-completed)