---
title: "#straydog | വായിൽ ചൂണ്ടൽ കൊക്ക തുളച്ചു കയറി; ദയനീയ കാഴ്ചയായി നാദാപുരത്ത് തെരുവ് നായ"
english_title: "#hook #pierced #his #mouth #stray #dog ​​#Nadapuram #pitiful #sight"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245751/hook-pierced-his-mouth-stray-dog-nadapuram-pitiful-sight"
published_at: "2024-10-28T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f60938b135_nadapuram.jpg"
keywords: []
---

# #straydog | വായിൽ ചൂണ്ടൽ കൊക്ക തുളച്ചു കയറി; ദയനീയ കാഴ്ചയായി നാദാപുരത്ത് തെരുവ് നായ

> **Lead Summary:** **നാദാപുരം: **വായിൽ തുളച്ചു കയറിയ ചൂണ്ടൽ കൊക്കകളുമായി അലഞ്ഞു തിരിയുന്ന തെരുവു പട്ടി കരളലിയിപ്പിക്കുന്ന കാഴ്ചയായി.

## Article Content

**നാദാപുരം: **വായിൽ തുളച്ചു കയറിയ ചൂണ്ടൽ കൊക്കകളുമായി അലഞ്ഞു തിരിയുന്ന തെരുവു പട്ടി കരളലിയിപ്പിക്കുന്ന കാഴ്ചയായി.

നാദാപുരം ടൗണിലാണ് വായിൽ തുളച്ചു കയറിയ ചൂണ്ടൽ കൊക്കകളുമായി ഭക്ഷണം കഴിക്കാനാകാതെ തെരുവുനായ അലയുന്നത്.

അടുത്തിടെ പ്രസവിച്ച ഈ മിണ്ടാപ്രാണിക്ക് അഞ്ച് കുഞ്ഞുങ്ങളുമുണ്ട്. വേദന നിമിത്തം കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കാനും കഴിയുന്നില്ല.

എവിടെ നിന്നാണ് ഇതിൻ്റെ വായിൽ മത്സ്യം പിടിക്കാൻ ഉപയോഗിക്കുന്ന കൊക്കകൾ തുളച്ചുകയറിയതെന്ന് ആർക്കുമറിയില്ല.

നായയുടെ ദയനീയ സ്ഥിതികണ്ട് സുമനസുകൾ ഭക്ഷണം നൽകുന്നുണ്ടെങ്കിലും കഴിക്കാൻ പറ്റാത്ത സ്ഥിതിയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245751/hook-pierced-his-mouth-stray-dog-nadapuram-pitiful-sight)