---
title: "#cpim | ഉശിരോടെ നയിക്കാൻ; വളയം ഗവ. ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണം -സിപിഐ എം"
english_title: "#valayam #Govt. #Hospitalization #should #be #started #CPIM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245783/valayam-govt-hospitalization-should-be-started-cpim"
published_at: "2024-10-28T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f77abf31da_valayam.jpg"
keywords: []
---

# #cpim | ഉശിരോടെ നയിക്കാൻ; വളയം ഗവ. ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണം -സിപിഐ എം

> **Lead Summary:** **വളയം: **ത്യാഗോജ്ജ്വലമായ പോരാട്ട പാതകൾ പിന്നിട്ട വളയത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉശിരോടെ നയിക്കാൻ അനുഭവ സമ്പത്തുള്ള സാരഥി. കെ എൻ ദാമോദരനെ സിപിഐ എം വളയം ലോക്കൽ സെക്രട്ടറിയായി ഐക്യകണ്ഠ്യേനെ തെരഞ്ഞെടുത്തു.

## Article Content

**വളയം: **ത്യാഗോജ്ജ്വലമായ പോരാട്ട പാതകൾ പിന്നിട്ട വളയത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉശിരോടെ നയിക്കാൻ അനുഭവ സമ്പത്തുള്ള സാരഥി. കെ എൻ ദാമോദരനെ സിപിഐ എം വളയം ലോക്കൽ സെക്രട്ടറിയായി ഐക്യകണ്ഠ്യേനെ തെരഞ്ഞെടുത്തു.

വളയം ഗവ. ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.

24ാം പാർട്ടികോൺഗ്രസ്സിൻ്റെ ഭാഗമായി നടന്ന വളയം ലോക്കൽ സമ്മേളനം സി.പി.ഐ.എം. ജില്ലാ കമ്മിറ്റി അംഗവും നാദാപുരം ഏരിയാ സെക്രട്ടറിയുമായ പി.പി. ചാത്തു ഉദ്ഘാടനം ചെയ്തു.

തലമുതിർന്ന പാർട്ടി നേതാവ് എൻ.പി.കണ്ണൻ മാസ്റ്റർ പതാക ഉയർത്തി. സ്വാഗത സംഘം കൺവീനർ കെ.ടി. പദ്മനാഭൻ സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗങ്ങളായ സി.എച്ച്. മോഹനൻ, എ. മോഹൻദാസ്, കെ.കെ. ദിനേശൻ പുറമേരി, എം ദിവാകരൻ, കെ.പി. പ്രദീഷ്, ടി. പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245783/valayam-govt-hospitalization-should-be-started-cpim)