---
title: "#kvabdulla | അടിമുടി കോൺഗ്രസ്; സ്റ്റീഫൻ എന്ന വിളിപ്പേരുമായി അബ്ദുള്ള യാത്രയായി "
english_title: "#Abdullah #traveled #with #nickname #Stephen"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245859/abdullah-traveled-with-nickname-stephen"
published_at: "2024-10-28T23:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671fd1dc95af2_kv.jpg"
keywords: []
---

# #kvabdulla | അടിമുടി കോൺഗ്രസ്; സ്റ്റീഫൻ എന്ന വിളിപ്പേരുമായി അബ്ദുള്ള യാത്രയായി 

> **Lead Summary:** **നാദാപുരം : ** കോൺഗ്രസ് നേതാവും ഇന്ത്യയുടെ മുൻ പ്രതിപക്ഷനേതാവുമായിരുന്ന സി എം സ്റ്റീഫനോടുള്ള ആദരവ് കാരണം നാട്ടുകാർ സ്റ്റീഫൻ അബ്ദുള്ള എന്ന് വിളിപ്പേര് നൽകിയ വളയത്തെ കെ വി അബ്ദുള്ളയുടെ മരണം നാട്ടിന് നൊമ്പരമായി.

## Article Content

**നാദാപുരം : ** കോൺഗ്രസ് നേതാവും ഇന്ത്യയുടെ മുൻ പ്രതിപക്ഷനേതാവുമായിരുന്ന സി എം സ്റ്റീഫനോടുള്ള ആദരവ് കാരണം നാട്ടുകാർ സ്റ്റീഫൻ അബ്ദുള്ള എന്ന് വിളിപ്പേര് നൽകിയ വളയത്തെ കെ വി അബ്ദുള്ളയുടെ മരണം നാട്ടിന് നൊമ്പരമായി.

കുഞ്ഞുനാളിലെ കോൺഗ്രസ് പ്രവർത്തകനായ അബ്ദുള്ള ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ സി എം സ്റ്റീഫൻ മലബാറിൽ എവിടെ പ്രസംഗിക്കാനെത്തിയാലും കേൾക്കാൻ പോകുമായിരുന്നു.

യുവാവായിരുന്ന കാലത്തെ സ്റ്റീഫൻ എന്ന വിളിപ്പേര് കിട്ടിയതോടെ അബ്ദുള്ളയുടെ വേഷവും വെള്ളഖദർ വസ്ത്രമായി.

പിന്നീട് കെ മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുൾപ്പെടെ ഒട്ടുമിക്ക കോൺഗ്രസ് നേതാക്കളുമായി സൗഹൃദത്തിലായിട്ടും സ്റ്റീഫൻ എന്ന വിളിപ്പേര് മാറിയില്ല.ഏറെ കാലം ദുബായിൽ പ്രവാസി ആയിരുന്നിട്ടും വിളിപ്പേര് മാറിയില്ല.

കഴിഞ്ഞ ദിവസം വരെ പൊതു രംഗത്ത് സജീവമായിരുന്ന അബ്ദുള്ള തിങ്കളാഴ്ച ഉള്ള്യാരി മലബാർ മെഡിക്കൽ കോളജിൽ പരിശോധനയ്ക്ക് പോയപ്പോൾ തളർന്നു വീഴുകയായിരുന്നു. ഇന്ന് രാത്രി പത്ത് മണിയോടെ ഗൾഫിലുള്ള മക്കൾ നാട്ടിൽ എത്തിയ ശേഷം മൃതദേഹം സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245859/abdullah-traveled-with-nickname-stephen)