---
title: "#cpim | 'ചോരയാൽ', സിപിഐഎം നാദാപുരം ഏരിയാ സമ്മേളനം; രക്തദാന ക്യാമ്പിന് ഒരുങ്ങി ഇരിങ്ങണ്ണൂർ"
english_title: "#CPIM #Nadapuram #Area #Conference #Iringanur #ready #blood #donation #camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245954/cpim-nadapuram-area-conference-iringanur-ready-blood-donation-camp"
published_at: "2024-10-29T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67208e4be5c88_cpim.jpg"
keywords: []
---

# #cpim | 'ചോരയാൽ', സിപിഐഎം നാദാപുരം ഏരിയാ സമ്മേളനം; രക്തദാന ക്യാമ്പിന് ഒരുങ്ങി ഇരിങ്ങണ്ണൂർ

> **Lead Summary:** **നാദാപുരം : **ചോരയാൽ നിറം കൊടുത്ത ചെങ്കൊടി ഏന്തുന്ന കമ്മ്യൂണിസ്റ്റുകാർ മഹത്തായ മറ്റൊരു വിപ്ലവത്തിനൊരുങ്ങുന്നു. ജീവൻ്റെ വിലയുള്ള രക്തം ശേഖരിക്കാനുള്ള ചുവട് വെപ്പ്.

## Article Content

**നാദാപുരം : **ചോരയാൽ നിറം കൊടുത്ത ചെങ്കൊടി ഏന്തുന്ന കമ്മ്യൂണിസ്റ്റുകാർ മഹത്തായ മറ്റൊരു വിപ്ലവത്തിനൊരുങ്ങുന്നു. ജീവൻ്റെ വിലയുള്ള രക്തം ശേഖരിക്കാനുള്ള ചുവട് വെപ്പ്.

നവംബർ 16 മുതൽ നടക്കുന്ന സി പി ഐ എം നാദാപുരം ഏരിയാ സമ്മേളനത്തിനോടനുബന്ധിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത് .

രക്തദാനം ജീവദാനം എന്ന സന്ദേശം അന്വർത്ഥകമാക്കാൻ സിപിഐഎം നാദാപുരം ഏരിയാ കമ്മിറ്റിയും ബിഡികെ കോഴിക്കോട് വടകരയും സംയുക്തമായാണ് നവംബർ മൂന്നിന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിലാണ് രക്തദാന ക്യാമ്പ് .**

ക്യാമ്പിൽ നിന്ന് ശേഖരിക്കുന്ന രക്തം കോടിയേരിയിലെ മലബാർ കാൻസർ സെന്ററിലെ രോഗികൾക്ക് ജീവൻ നിലനിർത്താൽ സൗജന്യമായി നൽകും.

രക്തം നൽകുക എന്നത് മറ്റേതു കാര്യത്തിനേക്കാളും മഹത്തായ ഒരു കടമയാണ് .രക്തം നൽകുന്നതിലൂടെ ഒരു ജീവൻ രക്ഷിക്കാൻ നമുക്ക് കഴിഞ്ഞേക്കും. ഒരു ആവശ്യ ഘട്ടത്തിൽ ചിലപ്പോൾ നമുക്കും രക്തം ആവശ്യമായി വരും.

ഇത്തരം സദുദ്ധ്യമങ്ങളിലൂടെയുള്ള രക്തമാകും അന്ന് നമ്മുടെ സിരകളിൽ ഒഴുകാൻ പോവുന്നത് .അതിനാൽ സിപിഐ എം ഒരുക്കുന്ന മഹത്തരമായ ഈ രക്തദാന ക്യാമ്പിൽ എല്ലാവരും പങ്കാളികളാവണമെന്ന് സംഘാടക സമിതി ഭാരവാഹി ടി.കെ അരവിന്ദാക്ഷൻ പറഞ്ഞു.

രജിസ്‌ട്രേഷൻ - 9497832866 ,9539497650 ,9495293785 ,9048881226 ,9400223947**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245954/cpim-nadapuram-area-conference-iringanur-ready-blood-donation-camp)