---
title: "#AlumniReunion | സ്വാഗത സംഘമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം ഫെബ്രുവരിയിൽ"
english_title: "#welcoming # party #Cheekonn #MLP #School #Alumni #Reunion #February"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246011/welcoming-party-cheekonn-mlp-school-alumni-reunion-february"
published_at: "2024-10-29T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6720beaa4164d_REUNION.jpg"
keywords: []
---

# #AlumniReunion | സ്വാഗത സംഘമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം ഫെബ്രുവരിയിൽ

> **Lead Summary:** **നാദാപുരം:**ഫെബ്രുവരി ആദ്യ വാരത്തിൽ നടക്കുന്ന ചീക്കോന്ന് എം.എൽ.പി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു.

## Article Content

**നാദാപുരം:**ഫെബ്രുവരി ആദ്യ വാരത്തിൽ നടക്കുന്ന ചീക്കോന്ന് എം.എൽ.പി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു.

സുധൻ കൈവേലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാനേജിങ് കമ്മിറ്റി പ്രസിഡൻ്റ് എൻ കെ മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ എം ലിബിയ, സ്കൂൾ ഹെഡ് മാസ്റ്റർ എൻ കെ സന്തോഷ് മാസ്റ്റർ, പി ടി എ പ്രസിഡന്റ് അൻസാർ ഓറിയോൺ,ടി പി എം തങ്ങൾ,ഇ കെ ഇബ്രാഹിം, തെക്കയിൽ മൊയ്‌തു ഹാജി,കെ കെ അബ്‌ദുള്ള,എൻ ഹമീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

മാനേജിങ് കമ്മിറ്റി സെക്രട്ടറി എം പി ജാഫർ മാസ്റ്റർ സ്വാഗതവും മുഹമ്മദലി തിനൂർ നന്ദിയും പറഞ്ഞു.

പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗതം സംഘം രൂപീകരിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി എൻ കെ മൊയ്തു ഹാജി (ചെയർമാൻ), എം പി ജാഫർ മാസ്റ്റർ (ജനറൽ കൺവീനർ), ടി വി കമറുദ്ധീൻ (ട്രഷറർ), അൻസാർ ഓറിയോൺ (വർക്കിങ് കൺവീനർ), കെ കെ അബ്ദുള്ള, നാരങ്ങോളി കുഞ്ഞബ്‌ദുള്ള, സികെ നാണു, വി കെ കാസിം (വൈസ് ചെയർമാൻ), ബഷീർ മാസ്റ്റർ തയ്യുള്ളതിൽ, ടി പി അമ്മദ് ഹാജി, എൻ സൂപ്പി മാസ്റ്റർ, എം പി സലീം (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246011/welcoming-party-cheekonn-mlp-school-alumni-reunion-february)