---
title: "#cancerawareness | കാൻസർ രോഗ ബോധവൽകരണവും പരിശോധന ക്യാമ്പും നടത്തി"
english_title: "#Conducted #cancer #awareness #screening #camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246043/conducted-cancer-awareness-screening-camp"
published_at: "2024-10-29T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6720f0d1056ad_CANCER_AWARNESS.jpg"
keywords: []
---

# #cancerawareness | കാൻസർ രോഗ ബോധവൽകരണവും പരിശോധന ക്യാമ്പും നടത്തി

> **Lead Summary:** **ഇരിങ്ങണ്ണൂർ: **എടച്ചേരി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ കാൻസർ രോഗ ബോധ വത്കരണവും, പരിശോധന ക്യാമ്പും എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടത്തി.

## Article Content

**ഇരിങ്ങണ്ണൂർ: **എടച്ചേരി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ കാൻസർ രോഗ ബോധ വത്കരണവും, പരിശോധന ക്യാമ്പും എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടത്തി.

ഗർഭാശയഗള കാൻസർ പരിശോധന, സ്തന പരിശോധന വായിലെ കാൻസർ പരിശോധന എന്നിവയും നടത്തി.

എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ മുഖ്യാതിഥിയായി.

മെഡിക്കൽ ഓഫീസർ ഡോ. പ്രഭ, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺമാരായ എൻ.നിഷ , ഷീമവള്ളിൽ,എ. ഡാനിയ, കെ.ടി. കെ രാധ, എം.കെ സുജാത, ശ്രീജ പാലപറമ്പത്ത്, ഹെൽത്ത് സൂപ്പർവൈസർ സജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ ജിതേഷ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246043/conducted-cancer-awareness-screening-camp)