---
title: "##LDF | നാളെ ബഹുജന ധർണ; സർക്കാർ ആശുപത്രിയെ തകർക്കാൻ യുഡിഎഫിന്റെ കള്ളപ്രചാരങ്ങങ്ങളെന്ന് എൽഡിഎഫ്  "
english_title: "#dharna #tomorrow #LDF #says #false #propaganda #UDF #destroy #government #hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246052/dharna-tomorrow-ldf-says-false-propaganda-udf-destroy-government-hospital"
published_at: "2024-10-29T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6721010921832_WhatsApp_Image_2024-10-29_at_8.47.59_PM.jpeg"
keywords: []
---

# ##LDF | നാളെ ബഹുജന ധർണ; സർക്കാർ ആശുപത്രിയെ തകർക്കാൻ യുഡിഎഫിന്റെ കള്ളപ്രചാരങ്ങങ്ങളെന്ന് എൽഡിഎഫ്  

> **Lead Summary:** **നാദാപുരം: **നാദാപുരം ഗവ: ആശുപത്രിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്തുന്ന കള്ളപ്രചരണങ്ങൾക്കെതിരെ നാളെ രാവിലെ 11 മണിക്ക് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ബഹുജന ധർണ സംഘടിപ്പിക്കും.

## Article Content

**നാദാപുരം: **നാദാപുരം ഗവ: ആശുപത്രിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്തുന്ന കള്ളപ്രചരണങ്ങൾക്കെതിരെ നാളെ രാവിലെ 11 മണിക്ക് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ബഹുജന ധർണ സംഘടിപ്പിക്കും.

നാദാപുരം ഗവ: ആശുപത്രി പരിസരത്ത് സംഘടിപ്പിക്കുന്ന ധർണ സി പി ഐ എം നാദാപുരം ഏരിയ സെക്രട്ടറി പി.പി ചാത്തു ഉദ്ഘാടനം ചെയ്യും.

നാദാപുരം ഗവ: താലൂക്ക് ആശുപത്രിയെ തകർക്കുന്ന ഉദ്യോഗസ്ഥ ഗൂഡാലോചന അവസാനിപ്പിക്കുക, ബ്ലോക്ക് പ്രസിഡണ്ടിനെതിരെയും എച്ച്.എം.സി മെമ്പർമാർക്കെതിരെയും കള്ളക്കേസ് കൊടുത്ത ജീവനക്കാർക്കെതിരെ നടപടി എടുക്കുക, 24 മണിക്കൂർ ലാബ് പ്രവർത്തനമെന്ന എച്ച്.എം.സി തീരുമാനം നടപ്പിലാക്കാത്ത ആശുപത്രി സൂപ്രണ്ടിൻ്റെ നടപടി അവസാനിപ്പിക്കുക, സ്വകാര്യ ലാബുകളെ സഹായിക്കുന്ന ജീവനക്കാരുടെ നടപടി അവസാനിപ്പിക്കുക, അഡ്‌മിഷൻ നടത്താതെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിക്കുന്നത്.

വി.പി കുഞ്ഞികൃഷ്ണ‌ൻ, രജീന്ദ്രൻ കപ്പള്ളി, കരിമ്പിൽ ദിവാകരൻ, നാസർ കുറുവമ്പത്ത്, കെ.ജി ലത്തീഫ് തുടങ്ങിയവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246052/dharna-tomorrow-ldf-says-false-propaganda-udf-destroy-government-hospital)