---
title: "#fire | പാറക്കടവിൽ ബുള്ളറ്റ് ബൈക്കിന് തീപ്പിടിച്ചു; ദമ്പതികൾ ഓടി രക്ഷപ്പെട്ടു "
english_title: "#Bullet #bike #caught #fire #Parakadav #couple #ran #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246214/bullet-bike-caught-fire-parakadav-couple-ran-away"
published_at: "2024-10-30T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6721fb6e13380_fire.jpg"
keywords: []
---

# #fire | പാറക്കടവിൽ ബുള്ളറ്റ് ബൈക്കിന് തീപ്പിടിച്ചു; ദമ്പതികൾ ഓടി രക്ഷപ്പെട്ടു 

> **Lead Summary:** **നാദാപുരം: **പാറക്കടവിൽ ആശുപത്രി പരിസരത്ത് ബുള്ളറ്റ് ബൈക്കിന് തീപ്പിടിച്ചു.

## Article Content

**നാദാപുരം: **പാറക്കടവിൽ ആശുപത്രി പരിസരത്ത് ബുള്ളറ്റ് ബൈക്കിന് തീപ്പിടിച്ചു.

തീ ആളി പടർന്നപ്പോൾ ദമ്പതികൾ ഓടി രക്ഷപ്പെട്ടു.

തിരക്കുള്ള സ്ഥലത്തെ അപകടത്തിൽ ആളപായം ഒഴിവായത് തലനാരിഴക്ക്.

ഇന്ന് പകൽ രണ്ട് മണിയോടെയാണ് അപകടം.

പാറക്കടവ് കേയർ ആൻ്റ് ക്യൂയർ ആശുപത്രിയിൽ നിന്ന് ഡോക്ടറേ കണ്ട് മടങ്ങിയ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് സറ്റാർട്ട് ചെയ്യുന്നതിനിടെയാണ് പൊട്ടിതെറിയോടെ തീ പിടിച്ചത്.

ഇരിങ്ങണ്ണൂർ സ്വദേശി സൗപർണികയിൽ ഹരി ദാസിൻ്റെതാണ് കത്തി നശിച്ച ബുള്ളറ്റ് ബൈക്ക്. അപകടം നടന്ന ഉടനെ നാദാപുരത്ത് നിന്ന് സ്റ്റേഷൻ ഓഫീസർ വരുണിൻ്റെ നേതൃത്വത്തിലുള്ള ഫയർ ആൻ്റ് റസ്ക്യൂ സംഘം സ്ഥലത്തെത്തിയിരുന്നു.

ഇതിന് മുമ്പേ ഓടി കൂടിയ നാട്ടുകാരും വ്യാപാരികളും തീ അണച്ചിരുന്നു. സീനിയർ ഫയർ ഓഫീസർ ഐ ഉണ്ണികൃഷ്ണൻ , ആദർശ് വി.കെ , ഷാഗിൽ കെ, അഖിൽ എൻകെ എന്നിവരുടെ നേതൃത്വത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.

ഡ്രൈവർ ലിനീഷ് കുമാറും സംഘത്തിൽ ഉണ്ടായിരുന്നു. തീപിടുത്തത്തെ തുടർന്ന് പാറക്കടവ് ടൗണിലും പരിസരത്തും ഏറെ നേരം പുക മൂടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246214/bullet-bike-caught-fire-parakadav-couple-ran-away)