---
title: "#MuhammadRiaz | സർക്കാറിനെ അട്ടിമറിക്കാൻ; യുഡിഎഫിൻ്റെ സ്ലീപ്പിംങ്ങ് സെല്ലായി ജമാത്ത് ഇസ്ലാമി പ്രവർത്തിക്കുന്നു -മന്ത്രി മുഹമ്മദ് റിയാസ്"
english_title: "#overthrow #government #JamaateIslami #acts #sleeping #cell #UDF #Minister #MuhammadRiaz"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246343/overthrow-government-jamaateislami-acts-sleeping-cell-udf-minister-muhammadriaz"
published_at: "2024-10-31T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672302e3b2fad_muhhammed_riaz.jpg"
keywords: []
---

# #MuhammadRiaz | സർക്കാറിനെ അട്ടിമറിക്കാൻ; യുഡിഎഫിൻ്റെ സ്ലീപ്പിംങ്ങ് സെല്ലായി ജമാത്ത് ഇസ്ലാമി പ്രവർത്തിക്കുന്നു -മന്ത്രി മുഹമ്മദ് റിയാസ്

> **Lead Summary:** **നാദാപുരം: **കേരളത്തിൽ സർക്കാറിനെ അട്ടിമറിക്കാൻ യുഡിഎഫിൻ്റെ സ്ലീപ്പിംങ്ങ് സെല്ലായി ജമാത്ത് ഇസ്ലാമി പ്രവർത്തിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

## Article Content

**നാദാപുരം: **കേരളത്തിൽ സർക്കാറിനെ അട്ടിമറിക്കാൻ യുഡിഎഫിൻ്റെ സ്ലീപ്പിംങ്ങ് സെല്ലായി ജമാത്ത് ഇസ്ലാമി പ്രവർത്തിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

വാണിമേലിൽ കെ പി കുഞ്ഞിരാമൻ രക്ത സാക്ഷിത്വ വാർഷിക ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഉടമകളുടെ രാഷ്ട്രീയ താത്പര്യത്തിനായി മാധ്യമങ്ങൾ സി പി ഐ എമ്മിനെ ആക്രമിക്കുകയാണ്. തുടർച്ചായി നുണ പ്രചരിപ്പിച്ച് ജനങ്ങളിൽ പൊതുബോധം സൃഷ്ടിക്കാനായി ശ്രമിക്കുകയാണ്.

യുഡിഎഫ് ബിജെപിയെ എതിർക്കാൻ തയ്യാറാവുന്നില്ല. നിരവധി പേരാണ് കോൺഗ്രസ് വിട്ട് ഇടത് പക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാവുകയാണ്.

സിപിഐ എമ്മിനൊപ്പം ചേരുന്നവരെ കോൺഗ്രസ് വ്യക്തിഹത്യ ചെയ്യുകയാണ്. തൃശ്ശൂരിൽ തോൽവി അന്വേഷിച്ച റിപ്പോർട്ട് പുറത്ത് വിടാൻ കെപിസിസി പ്രസിഡൻ്റ് തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എൻ പി വാസു അധ്യക്ഷനായി.

സിപിഐ എം ജില്ല സെക്രട്ടറി പി മോഹനൻ, ജില്ല സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ, ജില്ല കമ്മിറ്റി അംഗങ്ങളായ പി പി ചാത്തു, വി പി കുഞ്ഞികൃഷ്ണൻ, കൂടത്താം കണ്ടി സുരേഷ്, കെ കെ സുരേഷ് ,എ എം റഷീദ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ എൻ നാണു സ്വാഗതം പറഞ്ഞു.

വിവിധ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246343/overthrow-government-jamaateislami-acts-sleeping-cell-udf-minister-muhammadriaz)