---
title: "#nikesh | കണ്ണീരൊപ്പാൻ; നികേഷിന്റ കുടുംബത്തിനുള്ള സഹായധനം കൈമാറി"
english_title: "#shed #tears #Relieffunds #were #handed #over #Nikesh's #family"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246447/shed-tears-relieffunds-were-handed-over-nikeshs-family"
published_at: "2024-10-31T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67235e15d2a27_nikesh.jpg"
keywords: []
---

# #nikesh | കണ്ണീരൊപ്പാൻ; നികേഷിന്റ കുടുംബത്തിനുള്ള സഹായധനം കൈമാറി

> **Lead Summary:** **പുറമേരി : **കണ്ണീരൊപ്പാൻ അവർ കൈകോർത്തു. നികേഷിന്റ കുടുംബത്തിനുള്ള സഹായധനം കൈമാറി. അകാലത്തിൽ വിട പറഞ്ഞ എരോത്ത് കണ്ടി നികേഷിന്റ കുടുംബത്തിനുള്ള സഹായധനം നികേഷ് കുടുംബ സഹായ ജനകീയ കമ്മിറ്റിക്ക് കൈമാറി.

## Article Content

**പുറമേരി : **കണ്ണീരൊപ്പാൻ അവർ കൈകോർത്തു. നികേഷിന്റ കുടുംബത്തിനുള്ള സഹായധനം കൈമാറി. അകാലത്തിൽ വിട പറഞ്ഞ എരോത്ത് കണ്ടി നികേഷിന്റ കുടുംബത്തിനുള്ള സഹായധനം നികേഷ് കുടുംബ സഹായ ജനകീയ കമ്മിറ്റിക്ക് കൈമാറി.

കുനിങ്ങാട് വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പ്‌ കൂട്ടായ്മയാണ് തുക സമാഹരിച്ചത്. കുനിങ്ങാട് ടൗണിൽ വച്ച് നടന്ന പരിപാടിയിൽ പുറമേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ വി.കെ ജ്യോതിലക്ഷ്മി ജനകീയ കമ്മിറ്റി ട്രെഷറർ കളത്തിൽ ഹമീദ് മാഷിന് കൈമാറി.

മലോൽ പദ്മനാഭൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ കെ ബാബു, അനീഷ് മാസ്റ്റർ,ടി.കൃഷ്‌ണൻ,പ്രേംജിത്ത് സി പി, അശോകൻ കൂനാറംബത്ത് എന്നിവർ സംസാരിച്ചു.

രാജീവൻ പി കെ സ്വാഗതവും വിജേഷ് നന്ദിയും പറഞ്ഞു. ചടങ്ങിന് കൂട്ടായ്മയിലെ മെമ്പർമാരും നാട്ടുകാരും സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246447/shed-tears-relieffunds-were-handed-over-nikeshs-family)