---
title: "#Traders | ചുമതല കൈമാറി; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് നാദാപുരത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി "
english_title: "#Nadapuram #Traders #and #Industry #Coordinating #Committee #elected #new #office #bearers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246450/nadapuram-traders-and-industry-coordinating-committee-elected-new-office-bearers"
published_at: "2024-10-31T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672364b28236c_iringannur.jpg"
keywords: []
---

# #Traders | ചുമതല കൈമാറി; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് നാദാപുരത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി 

> **Lead Summary:** **നാദാപുരം: **നാദാപുരം നിയോജക മണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മണ്ഡലത്തിൽ നിന്നും മരണപെട്ട വ്യാപാരിയുടെ കുടുംബത്തിന് നൽകുന്ന ഫണ്ട് വിതരണവും നാദാപുരം വ്യാപാര ഭവനിൽ വെച്ച് നടന്നു.

## Article Content

**നാദാപുരം: **നാദാപുരം നിയോജക മണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മണ്ഡലത്തിൽ നിന്നും മരണപെട്ട വ്യാപാരിയുടെ കുടുംബത്തിന് നൽകുന്ന ഫണ്ട് വിതരണവും നാദാപുരം വ്യാപാര ഭവനിൽ വെച്ച് നടന്നു.

ജില്ലാ സെക്രട്ടറി ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കണ്ടേക്കൽ അബ്ബാസ് അധ്യക്ഷനായി. സെക്രട്ടറി കവൂർ ജലീൽ സ്വാഗതം പറഞ്ഞു.

സെക്രട്ടറി ഹാരിസ് മാതോട്ടത്തിൽ പ്രവർത്തന റിപ്പോർട്ടും ട്രെഷറർ തടത്തിൽ എബ്രഹാം വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ചടങ്ങിൽ എ.വി.എം കബീർ, അബ്‌ദുസലാം വടകര, ഏരത്ത് ഇഖ്ബാൽ, ബാബു കൈലാസ്, ഗംഗദരൻ നായർ, ഷംസു കമ്മന, സിദ്ധീഖ് കുപ്പേരി, ടി.പി ഇബ്രാഹിം, ചന്ദ്രൻ തൊട്ടിൽ പാലം, ഒ പ്രേമൻ വളയം, അസീസ് പി.പി വാണിമേൽ ലത്തീഫ് പാറക്കടവ്, അജേഷ് എടച്ചേരി, റഹീം കൊറോത് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കണക്കൽ അബ്ബാസ് (പ്രസിഡൻ്റ്), ദിനേശൻ കല്ലാച്ചി (സെക്രട്ടറി), തടത്തിൽ എബ്രഹാം (ട്രെഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246450/nadapuram-traders-and-industry-coordinating-committee-elected-new-office-bearers)