---
title: "#KallachiGovtUP | നൂറിൻ്റെ നിറവിൽ കല്ലാച്ചി ഗവ:യു പി; സ്വാഗത സംഘ രൂപീകരണം ഇന്ന് "
english_title: "#Kallachi #Govt #UP #Welcome #team #formation #today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246569/kallachi-govt-up-welcome-team-formation-today-new"
published_at: "2024-11-01T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672469d6a38d4_WhatsApp_Image_2024-11-01_at_11.10.25_AM.jpeg"
keywords: []
---

# #KallachiGovtUP | നൂറിൻ്റെ നിറവിൽ കല്ലാച്ചി ഗവ:യു പി; സ്വാഗത സംഘ രൂപീകരണം ഇന്ന് 

> **Lead Summary:** **നാദാപുരം: **കല്ലാച്ചി ഗവ യു പി സ്കൂൾ നൂറാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു.

## Article Content

**നാദാപുരം: **കല്ലാച്ചി ഗവ യു പി സ്കൂൾ നൂറാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു.

1925 ൽ സ്ഥാപിതമായി ഒരു നൂറ്റാണ്ട് കാലം കല്ലാച്ചിയുടേയും പരിസര പ്രദേശങ്ങളിലുമുളള ആയിരകണക്കിന് ആളുകൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ ഗവ: യുപി സ്കൂൾ വിപുലമായ പരിപാടികളോടെയാണ് നൂറാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നത്.

നൂറാം വാർഷികത്തിൻ്റെ സ്വാഗത സംഘ രൂപീകരണ യോഗം ഇന്ന് വൈകീട്ട് 3.30 ന് സ്കൂളിൽ വച്ച് നടക്കും.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി ഉദ്ഘാടനം ചെയ്യും.

രാഷ്ട്രീയ സാമൂഹ്യ കലാ സാംസ്കാരിക വ്യാപാര രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും.

നൂറാം വാർഷികം ഒരു നാടിൻ്റെ ആഘോഷമായി മാറ്റുന്നതിനൊപ്പം ഭൗതിക വികസനത്തിലും, അക്കാദമിക് നിലവാരത്തിലും, കലാ- കായിക -സാംസ്കാരിക മേഖലകളിലും കൂടുതൽ മികവിൽ എത്താനുള്ള ഇടപെടലുകളും നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246569/kallachi-govt-up-welcome-team-formation-today-new)