---
title: "#Ithirithen | 'ഇത്തിരി തേൻ'; ബാലസാഹിത്യ പുസ്തകം പ്രകാശനം ചെയ്തു"
english_title: "#Ithirithen #Childrens #literature #book #released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246577/ithirithen-childrens-literature-book-released"
published_at: "2024-11-01T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67246fee36c92_literature_book.jpg"
keywords: []
---

# #Ithirithen | 'ഇത്തിരി തേൻ'; ബാലസാഹിത്യ പുസ്തകം പ്രകാശനം ചെയ്തു

> **Lead Summary:** **എടച്ചേരി:** രാധാകൃഷ്ണൻ എടച്ചേരിയുടെ ഏറ്റവും പുതിയ ബാലസാഹിത്യം ഇത്തിരിതേൻ കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്തു.

## Article Content

**എടച്ചേരി:** രാധാകൃഷ്ണൻ എടച്ചേരിയുടെ ഏറ്റവും പുതിയ ബാലസാഹിത്യം ഇത്തിരിതേൻ കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്തു.

വിജയ കലാവേദി ആൻ്റ്  ഗ്രന്ഥാലയവും ഫിംഗർ ബുക്‌സും ചേർനാണ് പുസ്തകം ഒരുക്കിയത്.

എഴുത്തുകാരൻ കുഞ്ഞിക്കണ്ണൻ വാണിമേൽ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മറ്റി അംഗം രാജീവ്‌വള്ളിലിന് ആദ്യ പ്രതി നൽകി പ്രകാശനം നിർവഹിച്ചു.

നേതൃസമിതി കൺവീനർ കെ.ടി കെ പ്രേമചന്ദ്രൻ, സുനില സി.കെ, രാധാകൃഷ്ണൻ എടച്ചേരി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246577/ithirithen-childrens-literature-book-released)