---
title: "#CPIM |  ലോഗോ പ്രകാശിപ്പിച്ചു; സിപിഐ എം നാദാപുരം ഏരിയ സമ്മേളനം 16, 17 തിയ്യതികളിൽ "
english_title: "#logo #illuminated #CPIM #Nadapuram #Area #Conference #16th #17th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246611/logo-illuminated-cpim-nadapuram-area-conference-16th-17th"
published_at: "2024-11-01T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67248b5d97360_LOGO.jpg"
keywords: []
---

# #CPIM |  ലോഗോ പ്രകാശിപ്പിച്ചു; സിപിഐ എം നാദാപുരം ഏരിയ സമ്മേളനം 16, 17 തിയ്യതികളിൽ 

> **Lead Summary:** നാദാപുരം :സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിൻ്റ ഭാഗമായി ഈ മാസം16, 17 തിയ്യതികളിൽ ഇരിങ്ങണ്ണൂരിൽ നടക്കുന്ന നാദാപുരം ഏരിയ സമ്മേളനത്തിൻ്റെ ലോഗോ കല്ലാച്ചി ഇ വി കൃഷ്ണൻ സ്മാരക ഹാളിൽ മന്ത്രി പി. എ മുഹമ്മദ് റിയാസ് പ്രകാശിപ്പിച്ചു.

## Article Content

നാദാപുരം :സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിൻ്റ ഭാഗമായി ഈ മാസം16, 17 തിയ്യതികളിൽ ഇരിങ്ങണ്ണൂരിൽ നടക്കുന്ന നാദാപുരം ഏരിയ സമ്മേളനത്തിൻ്റെ ലോഗോ കല്ലാച്ചി ഇ വി കൃഷ്ണൻ സ്മാരക ഹാളിൽ മന്ത്രി പി. എ മുഹമ്മദ് റിയാസ് പ്രകാശിപ്പിച്ചു.

പ്രശസ്ത ചിത്രകാരനും ശില്പിയുമായ സത്യൻ നീലിമയാണ് ലോഗോ രൂപകല്പ്‌പന ചെയ്തത്.

സിപിഐ എം ഏരിയ സെക്രട്ടറി പി പി ചാത്തു, ജില്ല കമ്മിറ്റി അംഗങ്ങളായ വി പി കുഞ്ഞികൃഷ്ണൻ, കൂടത്താം കണ്ടി സുരേഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എ മോഹൻ ദാസ്, സി എച്ച് മോഹനൻ, കെ കെ ദിനേശൻ പുറമേരി, ടി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ അരവിന്ദാക്ഷൻ, കെ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246611/logo-illuminated-cpim-nadapuram-area-conference-16th-17th)