---
title: "#Congress | മിഷൻ 2025 മുന്നൊരുക്കം; പുറമേരി മണ്ഡലം കോൺഗ്രസ് വാർഡ് കൺവൻഷൻ സംഘടിപ്പിച്ചു "
english_title: "#Mission #2025 #preparations #Congress #Ward #Convention #organized #Purameri "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246619/mission-2025-preparations-congress-ward-convention-organized-purameri"
published_at: "2024-11-01T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672492ee12faf_congress.jpg"
keywords: []
---

# #Congress | മിഷൻ 2025 മുന്നൊരുക്കം; പുറമേരി മണ്ഡലം കോൺഗ്രസ് വാർഡ് കൺവൻഷൻ സംഘടിപ്പിച്ചു 

> **Lead Summary:** **പുറമേരി: **മിഷൻ 2025 മുന്നൊരുക്കം പരിപാടിയുടെ ഭാഗമായി പുറമേരി മണ്ഡലം ഒന്നാംവാർഡ് കോൺഗ്രസ്സ് കമ്മിറ്റി കൺവൻഷൻ ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി: **മിഷൻ 2025 മുന്നൊരുക്കം പരിപാടിയുടെ ഭാഗമായി പുറമേരി മണ്ഡലം ഒന്നാംവാർഡ് കോൺഗ്രസ്സ് കമ്മിറ്റി കൺവൻഷൻ ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

റിട്ട:ഡപ്യൂട്ടി കലക്ടർ കെ പി ബാലൻ അദ്ധ്യക്ഷം വഹിച്ചു.

മണ്ഡലംപ്രസിഡണ്ട് പി അജിത്ത്, യു. ഡി. എഫ് കൺവീനർ ടി കുഞ്ഞിക്കണ്ണൻ, പി ദാമോദരൻ,ബ്ലോക്ക് സിക്രട്ടരി ദാമോദരൻ കല്ലിൽ, കേളോത്ത് ചന്ദ്രൻമാസ്റ്റർ,വാർഡ്മെമ്പർ ബീന കല്ലിൽ, മഹിളാകോൺഗ്രസ്സ്‌മണ്ഡലംപ്രസിഡണ്ട് ജലജ മുതുവാട്ട്, രാജൻ വട്ടക്കണ്ടി, എന്നിവർ പ്രസംഗിച്ചു.

മുതിർന്ന കോൺഗ്രസുകാരായ പി പി രവീന്ദ്രൻ മാസ്റ്റർ,കെ പി ബാലൻ, ടി കുഞ്ഞിക്കണ്ണൻ, പി പി ഗൗരി എന്നിവരെ ആദരിച്ചു.

ഈവർഷം എംബിബിഎസ്സ് പാസ്സായ ഡോ: തീർത്ഥ യെ യോഗത്തിൽ അനുമോദിച്ചു.ഒന്നാം വാർഡ് പ്രസിഡണ്ടായി വി കെ രാജനെ തെരഞ്ഞടുത്തു.മുതൂവാട്ട് ശശീന്ദ്രൻ നന്ദിരേഖപ്പടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246619/mission-2025-preparations-congress-ward-convention-organized-purameri)