---
title: "#INTUC | തൊഴിലാളികൾക്ക് ഒപ്പം; വിലങ്ങാട് ഐഎൻടിയുസി സഹായധനം വിതരണം ചെയ്തു"
english_title: "#With #workers #Vilangad #INTUC #distributed #grant"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246648/with-workers-vilangad-intuc-distributed-grant"
published_at: "2024-11-01T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724ab94969fe_intuc.jpg"
keywords: []
---

# #INTUC | തൊഴിലാളികൾക്ക് ഒപ്പം; വിലങ്ങാട് ഐഎൻടിയുസി സഹായധനം വിതരണം ചെയ്തു

> **Lead Summary:** **വിലങ്ങാട്:**മൂന്ന് മാസം മുൻപ് വിലങ്ങാട് ഉണ്ടായ ഉരുൾ പൊട്ടൽ ദുരന്തം നേരിട്ട് ബാധിച്ച തൊഴിലാളികൾക്ക് ധന സഹായം നൽകി ഐഎൻടിയുസി ജില്ലാ കമ്മിറ്റി.

## Article Content

**വിലങ്ങാട്:**മൂന്ന് മാസം മുൻപ് വിലങ്ങാട് ഉണ്ടായ ഉരുൾ പൊട്ടൽ ദുരന്തം നേരിട്ട് ബാധിച്ച തൊഴിലാളികൾക്ക് ധന സഹായം നൽകി ഐഎൻടിയുസി ജില്ലാ കമ്മിറ്റി.

ദുരന്തം നേരിട്ട് ബാധിച്ച 14 തൊഴിലാളികക്കും തൊഴിൽ മേഖലയിൽ തൊഴിൽ ലഭ്യത കുറഞ്ഞ 43 തൊഴിലാളികൾക്കും വിലങ്ങാട് നടന്ന ഐഎൻടിയുസി മേഖല കൺവെൻഷനിൽ ധനസഹായം നൽകി.

വിലങ്ങാട് മേഖല പ്രസിഡന്റ്‌ ഷെബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

ജില്ല പ്രസിഡന്റ്‌ കെ രാജീവ്‌ ഉദ്ഘാടനം ചെയ്തു.

സർക്കാർ നിസംഗത വെടിഞ്ഞു പുനരധിവാസം വേഗത്തിലാക്കണമെന്ന് ധനസഹായം വിതരണം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി മനോജ്‌ എടാണി മുഖ്യ പ്രഭാഷണം നടത്തി.

കോൺഗ്രസ്‌ ബ്ലോക് പ്രസിഡന്റ്‌മാരായ ജമാൽ കോരങ്കോട്, മോഹനൻ പാറക്കടവ്, ജില്ലാ ഭാരവാഹികളായ അനന്ദൻ നായർ, പി സുമലത, കെ പി അബ്ദുൽ ജലീൽ, മജീദ്, ഒ കുഞ്ഞിമുഹമ്മദ്‌,വള്ളിൽ ഹനീഫ, വി പി തസ്‌ലീന, കെ ടി കെ അശോകൻ, കെ ബാലകൃഷ്ണൻ, സി കെ നാണു, ജോസ് ഇരുപ്പക്കാട്ട്, ബിപിൻ തോമസ്, ജോബിൻ വിൽ‌സൺ,ശശി പി എസ്, തോമസ് മാത്യു, കെ ശിവൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246648/with-workers-vilangad-intuc-distributed-grant)