---
title: "#ArtFestival | നവ മുകുളങ്ങൾ; നാദാപുരം ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവം തുടങ്ങി "
english_title: "#Nadapuram #GramaPanchayat #School #ArtsFestival #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246671/nadapuram-gramapanchayat-school-artsfestival-started"
published_at: "2024-11-01T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724c8be8725c_nadapuram.jpg"
keywords: []
---

# #ArtFestival | നവ മുകുളങ്ങൾ; നാദാപുരം ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവം തുടങ്ങി 

> **Lead Summary:** **നാദാപുരം : **കുരുന്നു പ്രതിഭകൾ മാറ്റുരയ്ക്കുന്ന നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവം കല്ലാച്ചിമ്മൽ എം എൽ പി സ്കൂളിൽ ആരംഭിച്ചു.

## Article Content

**നാദാപുരം : **കുരുന്നു പ്രതിഭകൾ മാറ്റുരയ്ക്കുന്ന നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവം കല്ലാച്ചിമ്മൽ എം എൽ പി സ്കൂളിൽ ആരംഭിച്ചു.

വെള്ളി ,ശനി ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് നിർവഹിച്ചു .

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ അധ്യക്ഷത വഹിച്ചു .

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജനീദ ഫിർദൗസ് സ്വാഗതം പറഞ്ഞു.

ടി സജീവൻ ,കെ കെ രമേശൻ മാസ്റ്റർ, മണ്ടോടി ബഷീർ മാസ്റ്റർ ,ഇ പ്രകാശൻ മാസ്റ്റർ, സി കെ സുരേഷ് ബാബു ,കെ കെ സി ഹൻലലത്ത് , പി കെ കുഞ്ഞബ്ദുള്ള മാസ്റ്റർ ,,വി പി ഫൈസൽ , വി പി ഷൈനി ,സജീർ ചാത്തമ്പത്ത് രവി മാസ്റ്റർ എന്നിവർ സംസാരിച്ചു.

ശനിയാഴ്ച്ച മേള അവസാനിക്കും . പി ടി എ പ്രസിഡന്റ് നൗഷാദ് മുണ്ടാടത്തിൽ നന്ദി പറഞ്ഞു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246671/nadapuram-gramapanchayat-school-artsfestival-started)