---
title: "#Haritavidyalayaaward | 'മാലിന്യ മുക്തം - നവകേരള സൃഷ്ടിക്ക്'; ഹരിതവിദ്യാലയ പുരസ്കാരം വിതരണം ചെയ്തു"
english_title: "#Pollution #Free #Create #New #Kerala #Haritavidyalaya #award #distributed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246699/pollution-free-create-new-kerala-haritavidyalaya-award-distributed"
published_at: "2024-11-01T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724ed265b9c5_nadapuram.jpg"
keywords: []
---

# #Haritavidyalayaaward | 'മാലിന്യ മുക്തം - നവകേരള സൃഷ്ടിക്ക്'; ഹരിതവിദ്യാലയ പുരസ്കാരം വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം: **മാലിന്യ മുക്തം - നവകേരള സൃഷ്ടിക്ക് എന്ന പദ്ധതിയുടെ ഭാഗമായി ചെക്യാട് പഞ്ചായത്തിലെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുരസ്കാരം വിതരണം ചെയ്തു.

## Article Content

**നാദാപുരം: **മാലിന്യ മുക്തം - നവകേരള സൃഷ്ടിക്ക് എന്ന പദ്ധതിയുടെ ഭാഗമായി ചെക്യാട് പഞ്ചായത്തിലെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുരസ്കാരം വിതരണം ചെയ്തു.

ജാതിയേരി എം എൽ പി സ്കൂൾ, ഉമ്മത്തൂർ എസ് ഐ എച്ച് എസ് ,കുറുവന്തേരി യു.പി, താനക്കോട്ടൂർ യു.പി, പുളിയാവ് ഗവ: എൽപി, പുളിയാവ് നാഷണൽ കോളേജ് എന്നിവയാണ് പഞ്ചായത്തിൽ ഉന്നത നിലവാരം പുലർത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ .

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം പുരസ്കാരം വിതരണം ചെയ്തു.

വൈസ് പ്രസിഡണ്ട് വസന്ത അധ്യക്ഷത വഹിച്ചു. ഗ്രാം പഞ്ചായത്തംഗങ്ങളായ റംല കുട്ട്യേപ്പാണ്ടിയിൽ, സുബൈർ പാറേമ്മൽ, ടി.കെ ഖാലിദ്, അബൂബക്കർ ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല വയലോളി ,എ.റഹിം ,സത്യൻ നീലിമ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246699/pollution-free-create-new-kerala-haritavidyalaya-award-distributed)