---
title: "#volleyball | ഇനി കൈപ്പന്തിന്റെ ആവേശം; വാണിമേലിൽ പ്രാ വോളി സീസൺ ടു ഇന്ന് ആരംഭിക്കും"
english_title: "#Now #excitement #handball #Pra #Volley #season #two #will #start #today #Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246780/now-excitement-handball-pra-volley-season-two-will-start-today-vanimel"
published_at: "2024-11-02T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725c65d5f814_volley.jpg"
keywords: []
---

# #volleyball | ഇനി കൈപ്പന്തിന്റെ ആവേശം; വാണിമേലിൽ പ്രാ വോളി സീസൺ ടു ഇന്ന് ആരംഭിക്കും

> **Lead Summary:** **വാണിമേൽ : **വാണിമേലിൽ ഇനി കൈപ്പന്തിന്റെ ആവേശം. വോളി കൂട്ടായ്മ‌ - വാണിമേൽ പാലം സംഘടിപ്പിക്കുന്ന ദ്വിദിന പ്രാദേശിക വോളിലീഗിന് ഇന്ന് തുടക്കമാവും .

## Article Content

**വാണിമേൽ : **വാണിമേലിൽ ഇനി കൈപ്പന്തിന്റെ ആവേശം. വോളി കൂട്ടായ്മ‌ - വാണിമേൽ പാലം സംഘടിപ്പിക്കുന്ന ദ്വിദിന പ്രാദേശിക വോളിലീഗിന് ഇന്ന് തുടക്കമാവും .

 നാദാപുരം മേഖലയിലെ 72 ഓളം പ്രാദേശിക വോളി താരങ്ങളെ 6 ടീമുകൾ ആയി തിരിച്ച് നടത്തപ്പെടുന്ന പ്രാദേശിക നൈറ്റ് വോളിബോൾ ടൂർണമെൻ്റ് (പ്രാ -വോളി സീസൺ 2 ) ഇന്ന് രാത്രി 7ന് വാണിമേൽ പാലം മിനി സ്റ്റേഡിയത്തിൽ ആരംഭിക്കും.

45 വയസ്സിനു മുകളിലുള്ള ഒരാൾ 18 മുതൽ 25 വയസ്സ് വരെയുള്ള 2 പേർ 45 വയസ്സുവരെയുള്ള 3 പേർ 45 വയസ്സിനു മുകളിൽ പ്രായം ഉള്ള ഒരാൾ നിർബന്ധമായും കോർട്ടിൽ ഇറങ്ങിയിരിക്കണം എന്നതാണ് ഇതിൻ്റെ പ്രധാന ആകർഷണം.

പ്രാദേശികമായി അന്താരാഷ്ട്ര ലെവലിൽ വോളിബാളിനെ ഉയർത്തിക്കൊണ്ട് വരിക എന്നതാണ് വോളി ലീഗിന്റെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246780/now-excitement-handball-pra-volley-season-two-will-start-today-vanimel)