---
title: "#congress | ഉപഹാരം കൈമാറി; ജില്ലാ ഫുട്‌ബോള്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയ ശ്രീഹരി എസ് വര്‍മ്മയെ കോണ്‍ഗ്രസ് അനുമോദിച്ചു"
english_title: "#gift #was #delivered #Congress #felicitated #SrihariSVerma #who #got #selected #district #football #team"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246793/gift-was-delivered-congress-felicitated-sriharisverma-who-got-selected-district-football-team"
published_at: "2024-11-02T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725ce15cd206_purameri.jpg"
keywords: []
---

# #congress | ഉപഹാരം കൈമാറി; ജില്ലാ ഫുട്‌ബോള്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയ ശ്രീഹരി എസ് വര്‍മ്മയെ കോണ്‍ഗ്രസ് അനുമോദിച്ചു

> **Lead Summary:** **പുറമേരി: ** ജില്ലാ ഫുട്‌ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീഹരി എസ് വർമ്മയെ പുറമേരി മണ്ഡലം 17-ാം വാർഡ് കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു.

## Article Content

**പുറമേരി: ** ജില്ലാ ഫുട്‌ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീഹരി എസ് വർമ്മയെ പുറമേരി മണ്ഡലം 17-ാം വാർഡ് കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു.

കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം കൈമാറി.

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.അജിത്ത്, ടി.കുഞ്ഞിക്കണ്ണൻ, പി.ദാമോദരൻ മാസ്റ്റർ, കല്ലിൽ ദാമോദരൻ, കുമാരൻ മാസ്റ്റർ എടക്കുടി, കേളോത്ത് ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

യോഗത്തിൽ കുഞ്ഞിരാമൻ മുതുവാട്ടിനെ പുതിയ വാർഡ് പ്രസിഡൻറായി തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246793/gift-was-delivered-congress-felicitated-sriharisverma-who-got-selected-district-football-team)