---
title: "#StudyCamp |  പഠന ക്യാമ്പ്;  ഫയർസ്റ്റേഷൻ സന്ദർശിച്ച് സെൻ്റ് റീത്താസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ"
english_title: "#Studycamp #Students #St.Rita's #English #Medium #School #visit #firestation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246803/studycamp-students-stritas-english-medium-school-visit-firestation"
published_at: "2024-11-02T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725d89472f29_iringannur.jpg"
keywords: []
---

# #StudyCamp |  പഠന ക്യാമ്പ്;  ഫയർസ്റ്റേഷൻ സന്ദർശിച്ച് സെൻ്റ് റീത്താസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ

> **Lead Summary:** **ഇരിങ്ങണ്ണൂർ: ** സെൻ്റ് റീത്താസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ ക്യാമ്പിനോടനുബന്ധിച്ച് ഫയർ സ്റ്റേഷൻ സന്ദർശിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: ** സെൻ്റ് റീത്താസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ ക്യാമ്പിനോടനുബന്ധിച്ച് ഫയർ സ്റ്റേഷൻ സന്ദർശിച്ചു.

ഫയർ എൻജിൻ കട്ടിങ്ങ് മെഷീൻ, പ്രാഥമിക ജീവൻ രക്ഷാ പരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങൾ എ.എസ്.ടി.ഒ സുജേഷ് കുമാറിൻ്റെ നേതൃത്വത്തിൽ വിശദീകരിച്ചു .

റെസ്ക്യൂ ഓഫീസർ ആദർശ് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. സിവിൽ ഡിഫൻസ് വളണ്ടിയർ ശ്രീജിത്ത് പുറക്കാലുമ്മൽ, സ്കൂൾ പ്രിൻസിപ്പൽ സോഫിയ ഫെർണാണ്ടസ്, എച്ച്.എം ബബിന രജീഷ്, അധ്യാപികമാരായ സീമ, വിബിന റിബിന തുടങ്ങിയവർ വിദ്യാർത്ഥികളെ അനുഗമിച്ചു.

മൂന്ന് ദിവസങ്ങളിലായി മുപ്പതോളം വിദ്യാർത്ഥികൾ പഠന ക്യാമ്പിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246803/studycamp-students-stritas-english-medium-school-visit-firestation)